അമേരിക്കയുടെ നേതൃത്വത്തിലുള്ള ഫലസ്തീൻ- ഇസ്‌റാഈൽ സമഗ്ര സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുമെന്ന് സഊദി
റിയാദ്: പലസ്തീൻ-ഇസ്‌റാഈൽ രാജ്യങ്ങൾക്കിടയിൽ സമഗ്രമായ സമാധാന പദ്ധതി ആവിഷ്കരിക്കാൻ ട്രംപ് ഭരണകൂടം നടത്തിയ ശ്രമങ്ങളെ രാജ്യം വിലമതിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ തുടക്കവും നേരിട്ടുള്ള ചർച്ചകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും സഊദി അറേബ്യാ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയാണ് സഊദി പ്രതികരണം. സമാധാന ചർച്ചകൾ ആരംഭിക്കാൻ ഇസ്രാഈലിനെയും പലസ്തീനെയും പ്രോഹിപ്പിക്കുന്നതായും സഊദി വ്യക്തമാക്കി. ഫലസ്തീനൊപ്പമാണെന് തങ്ങളെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ടെലഫോണിൽ ബന്ധപ്പെട്ട് തങ്ങളുടെ പിന്തുണ അറിയിച്ചു. പലസ്തീൻ ജനതയുടെ രാജ്യത്തിന്റെ നിലപാടുകൾ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിനുള്ള ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
ഫലസ്തീൻ പ്രസിഡന്റ് സൽമാൻ രാജാവിനോട് പലസ്തീൻ രാഷ്ട്രത്തോടുള്ള താൽപ്പര്യത്തിനും പിന്തുണക്കും അഭിനന്ദനം അറിയിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യഥാർത്ഥ ഫലസ്തീൻ ലക്ഷ്യത്തിനായി നീതിയുക്തവും സമഗ്രവുമായ ഒരു തീരുമാനത്തിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ ആവർത്തിക്കുന്നുവെന്ന് സഊദി വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കി. ഫലസ്തീൻ- ഇസ്‌റാഈൽ സമഗ്ര സമാധാന പദ്ധതി ആവിഷ്കരിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിന്റെ ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നു. പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കുന്ന ഒരു കരാറിലെത്താൻ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരുപക്ഷവും പദ്ധതിയിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സഊദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."