HOME
DETAILS
MAL
യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥരും പാക് സൈനിക മേധാവിയും സഊദിയിൽ; സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
backup
January 29 2020 | 14:01 PM
റിയാദ്: അമേരിക്കൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ സഊദിയിൽ. അമേരിക്കൻ സെൻട്രൽ കമാൻഡിലെ മിഡിൽ ഈസ്റ്റിലെ സൈനിക കമാണ്ടർ കെന്നത് മക്കെൻസിയടക്കമുള്ള ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് സഊദിയിൽ പര്യടനം നടത്തുന്നത്. സഊദിയിലെത്തിയ ഇവർ സഊദി ഉപ പ്രതിരോധമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ സുരക്ഷയും സൈനിക സഹകരണവും ശക്തിപ്പെടുത്തുന്നത് ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സ്ഥിഗതികളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നടത്തുന്ന സംയുക്ത ശ്രമങ്ങളും ചർച്ചയിൽ ഉയർന്നു വന്നതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
[caption id="attachment_811232" align="alignnone" width="630"] ഉപ പ്രതിരോധ മന്ത്രിയുമായി യു എസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നു[/caption]
സഊദി പര്യടനം നടത്തുന്ന പാക് സൈന്യത്തിലെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ നദീം റാസ ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൈനിക മേഖലയിൽ അടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽസാലിം, പാക്കിസ്ഥാനിലെ സഊദി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ അവദ് അൽസഹ്‌റാനി, സഊദിയിലെ പാക്കിസ്ഥാൻ അംബാസഡർ രാജാ അലി ഇഅ്ജാസ്, ഡയറക്ടർ ജനറൽ ഓഫ് ലോജിസ്റ്റിക്‌സ് ആന്റ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സർഫ്‌റാസ് ഖാൻ, റിയാദ് പാക്കിസ്ഥാൻ എംബസി പ്രതിരോധ അറ്റാഷെ ബ്രിഗേഡിയർ ഹാറൂൻ ഇസ്ഹാഖ് രാജാ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."