തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കേറ്റ അപ്രതീക്ഷിതതോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. മലമ്പുഴയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടു കുറഞ്ഞതും തൃത്താല, പാലക്കാട് മണ്ഡലങ്ങളിലെ പരാജയവും അന്വേഷിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിലും വിജയപ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലമാണ് തൃത്താലയെന്നതിനാലാണിത്.
ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലക്കാട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി എന്‍.എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തെത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തും. സി.പി.എമ്മിന് കിട്ടേണ്ട വോട്ടു ചോര്‍ച്ചയെക്കുറിച്ച് സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരുന്നുവെങ്കിലും പാലക്കാട് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന എം ചന്ദ്രന്‍ പങ്കെടുക്കാതിരുന്നതിനാല്‍ അത് നടന്നില്ല.
മലമ്പുഴയില്‍ സി.പി.എമ്മിന് സാധാരണ ലഭിക്കുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, സാധാരണ ലഭിക്കാത്ത ചില വോട്ടുകള്‍ ലഭിച്ചതായുംയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അകത്തേത്തറയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞുവെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാകമ്മിറ്റി യോഗത്തിന് ശേഷം വിവിധ മണ്ഡലം, ലോക്കല്‍, ബൂത്ത് കമ്മിറ്റി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ നടക്കുന്നുണ്ട്. മലമ്പുഴയിലും പാലക്കാട്ടും ബി.ജെ.പി രണ്ടാം സ്ഥാനം നേടിയത് ഗൗരവകരമായി കാണണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായി. ഓരോ മണ്ഡലത്തിലും ലഭിച്ച വോട്ടുകളും മുന്‍ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകളും താരതമ്യം ചെയ്തുള്ള പ്രാഥമിക പരിശോധന മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."