HOME
DETAILS
MAL
ചൈനക്ക് രണ്ടാം ജയം
backup
January 11 2019 | 20:01 PM
സിഡ്നി: ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ത്യന്‍ താരം പ്രജേഷ് സെന്‍ ഗുണേശ്വരന് യോഗ്യത നേടി. യോഗ്യതാ റൗണ്ടണ്ടിലെ അവസാനത്തെ മത്സരത്തില്‍ ജാപ്പനീസ് താരം യോസുകെ വതാനുകിയെ 6-7, 6-4, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് പ്രജേഷ് യോഗ്യത നേടിയത്. യുക്കി ഭാംബ്രി, സോംദേവ് വര്മന് എന്നിവരാണ് നേരത്തെ യോഗ്യത നേടിയിരുന്നവര്‍. കഴിഞ്ഞ വര്‍ഷം യുക്കി നാല് ഗ്രാന്‍ഡ് സ്ലാമുകളില്‍ കളിച്ചിരുന്നു. നിലവില്‍ വിരമിച്ച സോംദേവ് 2013ല്‍ യു.എസ് ഓപ്പണ്‍ കളിക്കാനും യോഗ്യത നേടിയിരുന്നു. പ്രജേഷ് ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാമിന് യോഗ്യത നേടുന്നത്.
കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണിതെന്ന് ഇന്ത്യന്‍ താരം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."