കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലിസ്
നിലമ്പൂര്‍: കൂറ്റമ്പാറ ചെറുമിറ്റിക്കോട് മുണ്ടമ്പ്ര മുഹമ്മദാലിയെ കൊലപ്പെടുത്താന്‍ പ്രതി മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായി പൊലിസ്. ചന്തക്കുന്നിലെ കടയില്‍ നിന്നും നാലുദിവസം മുമ്പെ കത്തി വാങ്ങിച്ചു. കടം വാങ്ങിയ പണം തിരികെ കിട്ടാത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇരുവരും സുഹൃത്തുക്കളായിരുന്നു. കടം ഏറിയതോടെ സലീം തന്റെ വീട് വിറ്റു. മറ്റൊരു സ്ഥലത്ത് പത്ത് സെന്റ് ഭൂമി വാങ്ങിച്ചു. പത്ത് സെന്റ് സ്ഥലം 15ലക്ഷം രൂപയ്ക്കാണ് കരാര്‍ എഴുതിയത്. ഒന്നര വര്‍ഷം മുമ്പ് മുഹമ്മദാലി വാങ്ങിയ നാലു ലക്ഷം രൂപപല തവണയായി തിരിച്ചു ചോദിച്ചുവെങ്കിലും കിട്ടിയില്ല.
പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തെ അവധി നല്‍കിയിരുന്നുവെങ്കിലും അതും നിറവേറ്റപ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മുഹമ്മദാലിയുടെ വീട്ടിലെത്തി സിറ്റൗട്ടില്‍ വച്ച് വെട്ടുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ മുഹമ്മദാലിയുടെ ഭാര്യ റംലത്തിന്റെ കൈക്കും വെട്ടേറ്റു.
വീടിനകത്ത് കയറി വാതില്‍ അടച്ച് റംലത്ത് രക്ഷപ്പെടകയായിരുന്നു. വാതില്‍ തള്ളിതുറക്കാന്‍ ശ്രമിക്കുന്നതിനിടെ സലീമിന്റെ കൈവിരലിനും പരുക്കേറ്റു. നാട്ടുകാരും പൊലിസും സ്ഥലത്തെത്തുമ്പോഴും സലീം മുഹമ്മദാലിയുടെ വീട്ട് മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. സി.ഐ കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ പ്രതിയെ നിലമ്പൂര്‍ ചന്തക്കുന്നിലെ കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."