HOME
DETAILS

ലങ്കയെ തരിപ്പണമാക്കി ന്യൂസിലന്‍ഡ്

  
backup
January 11 2019 | 20:01 PM

%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b5%86-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a8%e0%b5%8d%e0%b4%af

 

ഓക്‌ലന്‍ഡ്: ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒറ്റമത്സരം പോലും ജയിക്കാനാകാതെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനം അവസാനിച്ചു.
ഇന്നലെ നടന്ന ടി20 മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് പരമ്പരയിലുടനീളം ന്യൂസിലന്‍ഡ് തേര്‍വാഴ്ച നടത്തിയത്. 35 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡ് വിജയിച്ചത്.
ടിം സോത്തി നയിച്ച ന്യൂസിലന്‍ഡ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടാന്‍ അവര്‍ക്കു സാധിച്ചു. മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയുടെയും വാലറ്റക്കാരുടെയും പ്രകടനമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഡഗ് ബ്രെസ്‌വെല്‍ 44, സ്‌കോട്ട് ക്യുഗ്ഗെലെജിന്‍ 35*, റോസ് ടെയ്‌ലര്‍ (33) എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തിലായിരുന്നു കിവികളുടെ ജയം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ന്യൂസിലന്‍ഡ് ബൗളിങ്ങിന് മുന്നില്‍ പതറുകയായിരുന്നു. 16.5 ഓവറില്‍ 144 റണ്‍സിന് ലങ്ക പുറത്തായി. 43 റണ്‍സെടുത്ത തിസാര പെരേരയാണ് ടോപ്‌സ്‌കോറര്‍. കുശാല്‍ പെരേര 23 റണ്‍സിന് പുറത്തായി.

മൂന്നു വിക്കറ്റ് വീതമെടുത്ത ലോക്കി ഫെര്‍ഗൂസനും ഇഷ് സോധിയുമാണ് ലങ്കയെ തകര്‍ത്തത്. പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ ഒന്ന് സമനിലയില്‍ കലാശിക്കുകയും മറ്റൊന്നില്‍ ന്യൂസിലന്‍ഡ് വിജയിക്കുകയും ചെയ്തു. മൂന്നു മത്സര ഏകദിനപരമ്പരയില്‍ മൂന്നിലും ജയിച്ച് കിവികള്‍ പരമ്പര തൂത്തുവാരി. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന ടി20യിലും കിവികള്‍ വെന്നിക്കൊടി പാറിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago