മാമ്പുഴ ഹിഫ്‌ള് കോളജില്‍ എട്ട് വിദ്യാര്‍ഥികള്‍ സനദ് വാങ്ങി
കരുവാരകുണ്ട്: മാമ്പുഴ അല്‍ഹസനാത്ത് ഹിഫ്‌ള് കോളജില്‍ നിന്ന് എട്ട് വിദ്യാര്‍ഥികള്‍ പഠനംപൂര്‍ത്തിയാക്കി സനദ് വാങ്ങി .കഴിഞ്ഞ ദിവസം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
ഇ.കെ സല്‍മാന്‍ വാണിയമ്പലം, സി ദില്‍ഷാദ് പുല്‍വെട്ട, പി അഫ്‌ളല്‍ തരിശ്, കെ.കെ മുനവ്വര്‍ പുല്‍വെട്ട, കെ ജുനൈസ് പുല്ലുപറമ്പ്, പി സുഹൈല്‍ വേങ്ങൂര്‍, സി.പി തൗഫീഖ് റഹ്മാന്‍ മൈത്ര, പി സഹജാസ് കേരള എന്നീ വിദ്യാര്‍ഥികളാണ് പരീശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. അനസ് മൗലവി ഓമശ്ശേരി കാദിയോട്, സൈതലവി മുസ്‌ലിയാര്‍ കാടാമ്പുഴ എന്നിവരാണ് അധ്യാപകര്‍.
പി കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷനായി.
ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, പി സൈതാലി മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മൊയ്തീന്‍ഫൈസി പുത്തനഴി, ഹംസ റഹമാനി കൊണ്ടിപറമ്പ്, പി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ടി.കെ കമ്മുട്ടിഹാജി, എ അബ്ദുട്ടിഹാജി, ടി.കെ ഹംസ ഹാജി, അബ്ദുല്ല ഫൈസി, കെ.വി അബ്ദുറഹ്മാന്‍ ദാരിമി, റഷീദ് ഫൈസി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."