HOME
DETAILS
MAL
ജ്വല്ലറി ഉടമയില്‍ നിന്നും 84 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍
backup
January 29 2020 | 16:01 PM
കോഴിക്കോട്: അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്കൂട്ടറില്‍ നിന്ന് 84 പവന് സ്വര്‍ണവും രണ്ട് ലക്ഷം രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ അഞ്ച് പ്രതികള്‍ പിടിയില്‍. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പുറം കിഷോര്‍(22), തേഞ്ഞിപ്പലം ദേവതിയാല്‍ കോളനിയിലെ കൊളപ്പുള്ളി സുമോദ്(23), കൊളപ്പുള്ളി സുമേഷ്(21), സുഭാഷ്(20), കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരന് എന്നിവരെയാണ് നല്ലളം പൊലിസും സൗത്ത് അസി. കമ്മിഷണറുടെ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ 13ന് രാത്രി ഒന്‍പതോടെയാണ് സുന്ദരം ജ്വല്ലറി ഉടമ പ്രകാശ് മന്ദിറില്‍ സോമസുന്ദരന്റെ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് സംഘം മോഷ്ടിച്ചത്. ജ്വല്ലറി അടച്ചതിന് ശേഷം പച്ചക്കറി വാങ്ങാനായി വ്യാപാര ഭവനും സമീപമുള്ള കടയില്‍ കയറിയപ്പോഴാണ് സ്കൂട്ടറില്‍ സൂക്ഷിച്ച ബാഗ് സംഘം കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."