HOME
DETAILS

വസന്തകാലം...

  
backup
January 12 2019 | 02:01 AM

%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%be%e0%b4%b2%e0%b4%82

തിരുവനന്തപുരം: കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വര്‍ണപ്പൂക്കള്‍ കനകക്കുന്നിന്റെ നടവഴികളില്‍ വസന്തം വിരിയിച്ചു നിരന്നു.  സസ്യലോകത്തെ അത്യപൂര്‍വമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാന്‍ ഇന്ന് രാവിലെ മുതല്‍ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്. കനകക്കുന്നിന്റെ പ്രവേശനകവാടം മുതല്‍ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വര്‍ണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുംവിധമാണു പൂച്ചട്ടികള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കള്‍, വിവിധ ഇനത്തില്‍പ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍, കള്ളിമുള്‍ച്ചെടികള്‍, ഇലച്ചെടികള്‍, അഡീനിയം, ബോണ്‍സായ് പ്രദര്‍ശനം തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണം കാണാനുള്ളതിന് പുറമേ ചെടികളുടേയും വിത്തുകളുടേയും വില്‍പ്പനയ്ക്കുള്ള സ്റ്റാളുകളും ധാരാളമുണ്ട്.
സംസ്ഥാന വനം വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോര്‍ട്ടികോര്‍പ്പിന്റെ തേന്‍കൂട്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയ ജലസസ്യ പ്രദര്‍ശനം, ടെറേറിയം, കാവുകളുടെ നേര്‍ക്കാഴ്ച തുടങ്ങിയവയും വസന്തോത്സവത്തിന്റെ മനംകവരുന്ന കാഴ്ചകളാണ്.
അത്യുത്പാദന ശേഷിയുള്ള വിത്തുകളുടേയും വിളകളുടേയും പ്രദര്‍ശനമൊരുക്കി കൃഷിവകുപ്പും മേളയുടെ സജീവ സാന്നിധ്യമാകുന്നു.
ജൈവവളങ്ങള്‍, വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ തുടങ്ങിയവ കൃഷിവകുപ്പിന്റെ സ്റ്റാളില്‍നിന്നു വാങ്ങാം.
കിര്‍ത്താഡ്‌സ്, ഐ.ടി.ഡി.പി. എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാരമ്പര്യ ദ്രാവിഡ വംശീയ ചികിത്സാ കേന്ദ്രവും മേളയുടെ ശ്രദ്ധേയ കേന്ദ്രമാണ്. നാല് പാരമ്പര്യവൈദ്യന്മാര്‍ മേള അവസാനിക്കുന്ന 20 വരെ ഇവിടെ ചികിത്സ നല്‍കും.
കാന്‍സര്‍, അപസ്മാരം, കുഷ്ടം തുടങ്ങി ഒട്ടുമിക്ക രോഗങ്ങള്‍ക്കും പാരമ്പര്യവൈദ്യത്തില്‍ ചികിത്സയുണ്ടാകും. വസന്തോത്സവത്തിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയില്‍ കൊതിയൂറുന്ന ഭക്ഷ്യമേളയുടെ സ്റ്റാളുകളും നിരവധിയുണ്ട്.
ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍, കുട്ടനാടന്‍ മലബാര്‍ വിഭവങ്ങള്‍, കെ. ടി.ഡി.സിയുടെ രാമശേരി ഇഡ്‌ലി മേള എന്നിവയാണ് ഭക്ഷ്യമേളയിലെ പ്രധാന സ്റ്റാളുകള്‍, ഇതിനു പുറമേ കനകക്കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ മില്‍മയുടെ പ്രത്യേക സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.  രാവിലെ പത്തു മുതലാണ് കനകക്കുന്നിലേക്കു പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ്മുഖേനയാണ് പ്രവേശനം. അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് 20ഉം 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിന് സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളില്‍നിന്നു ടിക്കറ്റുകള്‍ ലഭിക്കും. സംസ്ഥാന സഹകരണ ബാങ്കിന്റെ നഗരത്തിലെ ഒന്‍പത് ശാഖകള്‍ മുഖേനയും ടിക്കറ്റ് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago