വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങള്‍
നെയ്യാറ്റിന്‍കര: ധനുവച്ചപുരം കഞ്ചാവ് മയക്കുമരുന്നുമാഫിയ സംഘങ്ങളുടെ പിടിയില്‍. സംസ്ഥാനത്തെ അതിര്‍ത്തിയില്‍ പാറശാലയ്ക്ക് സമീപം അഞ്ചിലധികം സ്‌കൂളുകളും കോളജും സ്ഥിതി ചെയ്യുന്ന ധനുവച്ചപുരമാണ് ഇന്ന് കഞ്ചാവുകളുടെയും മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ താവളമായി മാറിയിരിക്കുന്നത്. സമീപത്തേ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തായി കഴിഞ്ഞ ദിവസം കണ്ടെത്തിയത് മൂന്നിലധികം വരുന്ന സിറിഞ്ചുകളും മദ്യകുപ്പികളും ലഹരിമരുന്നുകളുടെ ഒഴിഞ്ഞ കുപ്പികളും. ഇത്തരത്തിലുള്ള കാഴ്ചകള്‍ കണ്ട നാട്ടുകാര്‍ ഭീതിയിലുമാണ്. സമീപത്ത് സ്ഥിതി ചെയ്യുന്ന ഐ.എച്ച്.ആര്‍.ഡി കോളജില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല. സ്‌കൂള്‍ കോളജ് അവധി ദിവസങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ ഗേറ്റുകള്‍ ശക്തമായി പൂട്ടിട്ടാലും ക്യാംപസ്സിനുള്ളില്‍ പലരും ഉണ്ടാകും. ഇത് ചോദ്യം ചെയ്യാനുള്ള മനോദൈര്യം ഇല്ലാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടില്ലായെന്ന് നടിച്ചാണ് പോകുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ പോലും ഈ കൂട്ടത്തില്‍ ഉണ്ട്. ഇത്തരം സംഭവങ്ങളെ കുറിച്ച് സമീപവാസികള്‍ പൊലിസിനെയും എക്‌സൈസിനെയും വിവരമറിയിച്ചതായും പറയുന്നു. രഹസ്യ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം സമീപത്തേ റെയില്‍ സ്റ്റേഷനുകളില്‍ ശക്തമായ പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ പരിശോധനകള്‍ നടത്തേണ്ടത് സ്‌കൂള്‍ കോളജുകളിലെ കളിസ്ഥലങ്ങള്‍ ആണെന്നുമാണ് നാട്ടുകാര്‍ പറയുന്നത് .പട്ടാപകല്‍ മതില്‍ ചാടി കടന്ന് അകത്ത് പ്രവേശിക്കുന്നവര്‍ രാത്രിയായാലും പുറത്തിറങ്ങാറില്ല. ഇത്തരം സംഘങ്ങളെ ഭയന്ന് പല വിദ്യാര്‍ഥികളും പുതിയ വഴികള്‍ കണ്ടെത്തിയാണ് സ്‌കൂള്‍ കോളജിലേക്ക് പോകുന്നതും വീട്ടിലേയ്ക്കും മടങ്ങുന്നതും. വിദ്യാലയങ്ങളിലെ പ്രവര്‍ത്തന സമയങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."