വടകരയിലെ ഗതാഗത പരിഷ്‌രണം ബസ് സമരം വ്യാപിപ്പിക്കുന്നതിനെതിരേ ഉടമകള്‍
വടകര: ഗതാഗത പരിഷ്‌ക്കരണത്തിന്റെ പേരില്‍ പയ്യോളി-മേപ്പയൂര്‍-പേരാമ്പ്ര റൂട്ടിലാരംഭിച്ച ബസ് സമരം മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ ചൊല്ലി ബസുടമകള്‍ തമ്മില്‍ തര്‍ക്കം. ഇന്നലെ മുതല്‍ ചാനിയംകടവ് വഴി പേരാമ്പ്രക്ക് പോകുന്ന ബസുകളും സര്‍വിസ് നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചെങ്കിലും എതിര്‍പ്പ് ഉയര്‍ന്നു.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശമില്ലാതെ സമരത്തിനില്ലെന്നാണ് ചിലരുടെ നിലപാട്. എന്നാല്‍ ഓടിയാല്‍ തടയുമെന്ന് സമരക്കാര്‍ മുന്നറിയിപ്പും നല്‍കി.
പേരാമ്പ്രയില്‍ നിന്നു പയ്യോളി വഴി വടകരക്കു സര്‍വിസ് നടത്തുന്ന ബസുകളാണ് ജനുവരി ഒന്നു മുതല്‍ സമരം തുടങ്ങിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി പയ്യോളി-പേരാമ്പ്ര റൂട്ടിലെ ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ലിങ്ക് റോഡില്‍ നിര്‍ത്തി ആളെ കയറ്റി എടോടി, പുതിയ സ്റ്റാന്‍ഡ് വഴി പോകണമെന്നാണ് നിര്‍ദേശം. ഇത് അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. സമരം പത്താം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ആര്‍.ടി.ഒ യോഗം വിളിച്ചെങ്കിലും ചര്‍ച്ച ഫലപ്രദമായില്ല.
ഇതേ തുടര്‍ന്ന് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചാനിയംകടവ്-പേരാമ്പ്ര റൂട്ട് ബസുകള്‍ ഓട്ടം നിര്‍ത്തുമെന്ന് അറിയിച്ചത്. ഇക്കാര്യം അംഗീരിക്കില്ലെന്ന വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. വിഷയത്തില്‍ കൂട്ടായ തീരുമാനം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ട്രാഫിക് പരിഷ്‌കരണ വിഷയത്തില്‍ പയ്യോളി-പേരാമ്പ്ര റൂട്ടിലോടുന്ന ബസുമകളുടെ ആവശ്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ബസുമടകള്‍ക്കു വേണ്ടി രൂപീകരിച്ച സംഘടന ഇവരുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."