HOME
DETAILS

തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കു കാരണം പൊലിസിന്റെ നിഷ്‌ക്രിയത്വം: കോണ്‍ഗ്രസ്

  
backup
January 12 2019 | 03:01 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99

പേരാമ്പ്ര: മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പൊലിസിന്റെ നിഷ്‌ക്രിയത്വത്തെയാണ് വ്യക്തമാക്കുന്നതെന്ന് പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം അഭിപ്രായപ്പെട്ടു. അക്രമ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറാവാത്തത് മേഖലയില്‍ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണമാകുകയാണ്. പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ജനങ്ങളില്‍നിന്നു ഒറ്റപ്പെട്ട സി.പി.എം നുണ പ്രചരിപ്പിക്കുകയാണെന്നും യോഗം ചൂണ്ടിക്കാണിച്ചു.
പേരാമ്പ്ര മേഖലയിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങള്‍ക്കെതിരേ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമാധാന സന്ദേശയാത്ര 17ന് പേരാമ്പ്രയില്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, കെ.കെ വിനോദന്‍, പി. വാസു, മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാലന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, വി. ആലീസ് മാത്യൂ, കെ. ജാനു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago
No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago