HOME
DETAILS

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: മോദിയുടെ മൗനത്തിനെതിരേ ആഞ്ഞടിച്ച് ശശി തരൂര്‍

  
backup
January 12 2019 | 03:01 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%87%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d-5

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള മോദിയുടെ മൗനത്തിനു നേരെ ആഞ്ഞടിച്ച് ശശി തരൂര്‍.
മോദിയുടെ സോഷ്യല്‍ മീഡിയയിലുള്ള പ്രകടനം പാര്‍ലമെന്ററി ഇലക്ഷന്‍ നിലനില്‍ക്കുന്ന ഇന്ത്യയെ ബാധിക്കില്ല.
തന്റെ ഏറ്റവും പുതിയ പുസ്തകമായ 'പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍' മോദിയുടെ വാദങ്ങളെ അളക്കാനുള്ള അളവുകോലാണെന്നും ശശി തരൂര്‍ പറഞ്ഞു. പുസ്തകത്തിന്റെ മലയാളം പതിപ്പ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്തു.
സെന്‍സര്‍ഷിപ്പ് ബോര്‍ഡ് രചനകളെ അംഗീകരിക്കുക മാത്രമാണു ചെയ്യേണ്ടതെന്നും അവര്‍ക്ക് സെന്‍സര്‍ഷിപ്പിനുള്ള അധികാരം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ശബരിമല അടച്ചുപൂട്ടുകയാണ് വേണ്ടത്: അനിത നായര്‍

കോഴിക്കോട്: ശബരിമല ക്ഷേത്രം അടച്ചുപൂട്ടുകയാണു വേണ്ടണ്ടതെന്ന് അനിതാ നായര്‍ പറഞ്ഞു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇന്ദുലേഖയുമായി സംസാരക്കുകയായിരുന്നു അവര്‍.
എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പന്‍ കാട്ടിലേക്ക് പോയതെങ്കിലും ഭക്തര്‍ കാട്ടിലേക്ക് പോയി കാണേണ്ടണ്ടതില്ല.
കടുവ സംരക്ഷണ കേന്ദ്രമായ സ്ഥലത്തു രാത്രികാലങ്ങളില്‍ പോലും ആളുകളെ കടത്തിവിടുന്നത് തെറ്റാണെന്നും അനിത നായര്‍ പറഞ്ഞു.
2003ല്‍ കുഷ്ഠനിര്‍മാര്‍ജനം ചെയ്തുവെന്നു പറഞ്ഞെങ്കിലും ഇന്ന് 1,25000 കുഷ്ഠ രോഗികളെ കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്. ഇത്തരം വിഷയത്തിലാണു ശ്രദ്ധ ചെലുത്തേണ്ടണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മലയാളി ലൈംഗിക സദാചാരത്തിന്റെ വക്താക്കളായി മാറി: സക്കറിയ

കോഴിക്കോട്: കേസരി വാരികയുടെ മോഡലുകളായി നമ്മുടെ പ്രമുഖ എഴുത്തുകാര്‍ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ എഴുത്തുകാരന്‍ എന്ന നിലക്ക് തനിക്ക് ലജ്ജ തോന്നിയെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു.
കേരള സാഹിത്യോത്സവത്തില്‍ നടന്ന 'ആള്‍ക്കൂട്ട രാഷ്ട്രീയവും ജനാധിപത്യത്തിന്റെ ഭാവിയും' ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മാധ്യമങ്ങള്‍ പൂര്‍ണമായി ഫാസിസം, ജാതീയത എന്നിവയ്ക്ക് കീഴടങ്ങിയെന്നു പറയാന്‍ പറ്റില്ല. മറിച്ച് അതിനെ തൊട്ടുതലോടുന്ന നിലപാടിലാണെന്നും സക്കറിയ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും അധഃപതിച്ച ലൈംഗിക സദാചാര സംസ്‌കാരത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ് പുതിയ മലയാളിയെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാനമെന്നത് പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകേണ്ടതാണെന്നും മറിച്ച് പ്രസംഗത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ പല പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ തോന്നുന്നതെന്ന് ബി.ആര്‍.പി ഭാസ്‌കര്‍ പറഞ്ഞു. കേരളത്തില്‍ 55 ശതമാനം ഹിന്ദുക്കളായതു കൊണ്ടാണ് ബി.ജെ.പി ഇവിടെ ഭരണത്തിലെത്താത്തതെന്ന് കഥാകൃത്ത് എന്‍.എസ് മാധവന്‍ പറഞ്ഞു.
ലാഭം മാത്രം മുന്‍നിറുത്തി കേരളത്തിലെ പത്രമുതലാളിമാര്‍ സംഘ്പരിവാറുമായി സന്ധിചെയ്തിരിക്കുകയാണെന്ന് കമല്‍ റാം സജീവ് പറഞ്ഞു.
എ.കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  34 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago