HOME
DETAILS
MAL
വിയോജിപ്പ് സഭാ രേഖകളില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിച്ച ശേഷം: സ്പീക്കര്‍
backup
January 30 2020 | 03:01 AM
തിരുവനന്തപുരം: നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പ് രേഖപ്പെടുത്തിയത് നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമല്ലെന്നും ഇത് സഭാരേഖകളില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ തീരുമാനിക്കുവെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷം നല്കിയ കത്തും പരിശോധിക്കും. ഗവര്‍ണറെ നിയമസഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം എങ്ങനെവേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ഇന്നലെ നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."