റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ലിസ്റ്റില്‍ അനര്‍ഹര്‍
ചങ്ങരംകുളം: കോക്കൂര്‍ പാണംപടി പ്രദേശങ്ങളിലെ എ.ആര്‍ ഡി. 8,111 നമ്പര്‍ റേഷന്‍ കടകളിലെ ലിസ്റ്റില്‍ അനര്‍ഹരായവര്‍ കടന്നു കുടി ആനുകുല്യം പറ്റുന്നതില്‍ പ്രതിഷേധിച്ച് കോക്കൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ഒപ്പ് ശേഖരണംനടത്തി അധികൃതര്‍ക്ക് പരാതി നല്‍കി. രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിലേറെ വീടും നാലു ചക്രവാഹനങ്ങളും സ്വത്ത് വകകളും മറ്റു വരുമാന മാര്‍ഗങ്ങളുമുള്ളവര്‍ റേഷന്‍ വാങ്ങുന്നതായി പരാതിയില്‍ പറയുന്നു. അര്‍ഹരായവരില്‍ പലരും ലിസ്റ്റില്‍ ഉള്‍പ്പെടാതെ നില്‍ക്കുമ്പോള്‍ കുറ്റമറ്റ പരിശോധന നടത്തി അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്നും പരാതിക്കാര്‍ പറയുന്നു. താലൂക്ക് സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, വിജിലന്‍സ് ആന്റി കറപഷന്‍ ഡയറക്ടര്‍ തിരുവനന്തപുരം, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ തിരുവനന്തപുരം എന്നിവര്‍ക്ക് പരാതി നല്‍കിയതായി കോക്കൂര്‍ പൗരസമിതി 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."