കോടഞ്ചേരി ടൗണില്‍ 14 മുതല്‍ ഗതാഗത പരിഷ്‌കരണം
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിലെ വാഹനഗതാഗതത്തില്‍ 14 മുതല്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തി. പുലിക്കയം റോഡില്‍ ദിവസവും മാറി മാറി ഇടത് വശത്തും വലത് വശത്തും എന്ന രീതിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹന പാര്‍ക്കിങ് ക്രമീകരിക്കും.
പുലിക്കയം റോഡില്‍ ജങ്ഷന്‍ മുതല്‍ കെ.ഡി.സി ബാങ്കിന്റെ എതിര്‍വശം വരെയുള്ള റോഡിന്റെ ഇടത് ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. എന്നാല്‍ ഈ ഭാഗത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് കയറ്റിറക്ക് നടത്തുവാന്‍ മാത്രമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഇത് മൂലം മറ്റ് വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സം ഉണ്ടാക്കാന്‍ പാടില്ല.
ബസുകള്‍ സാധാരണ നിര്‍ത്തുന്ന ഭാഗത്ത് നിര്‍ത്തി ആളെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസ്സമില്ല. കെ.ഡി.സി ബാങ്കിന് എതിര്‍ ഭാഗം മുതല്‍ പുലിക്കയം റോഡിന്റെ ഇടതും വലതും ഭാഗത്ത് വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ. ഹെവി വാഹനങ്ങള്‍ ബൈപാസ് റോഡ് വഴി മാത്രമേ പോകാന്‍ അനുവദിക്കൂ.
അതോടൊപ്പം ബൈപാസ് വണ്‍വേ റോഡായി മാത്രം ഉപയോഗിക്കണം. പഞ്ചായത്ത് റോഡ് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി ഹെവി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ല. കോടഞ്ചേരി കണ്ണോത്ത് റോഡില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വരെ പാര്‍ക്കിങ് അനുവദിക്കില്ല.
എസ്.ബി.ഐക്ക് മുന്‍പില്‍ ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസ്സമില്ല. യങ് ലയണ്‍സ് ക്ലബ് റോഡ് മുതല്‍ തെയ്യപ്പാറ റോഡ് വരെ പാര്‍ക്കിങ് അനുവദിക്കില്ല. എല്ലാ ബസുകളും നിര്‍ബന്ധമായും ബസ് സ്റ്റാന്റില്‍ കയറി വേണം പോകാനെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."