കേന്ദ്ര സര്‍ക്കാര്‍ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ വളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.
പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു പി.കെ കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതിയില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്രം തയാറാകണമെന്ന് യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടും.
പാര്‍ലമെന്റ് സമ്മേളനം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് അഭ്യാര്‍ത്ഥിക്കാനാകും യോഗം വിളിച്ചിട്ടുണ്ടാവുകയെന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനവികാരത്തിനുസൃതമായി സര്‍ക്കാര്‍ നിലപാട് എടുക്കണം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അനുകൂലിച്ചവര്‍വരെ വരുന്ന പാര്‍ലമെന്റില്‍ എതിര്‍ത്തു സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ഗൗരവമുള്ള മറ്റുപല വിഷയങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യമാകുകയാണ് ഇന്ത്യ. വളര്‍ച്ചാ നിരക്ക് കുത്തനെ താഴുന്നു. ഇതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ പൗരത്വ നിയമ ഭേദഗതിയില്‍ ജനങ്ങള്‍ക്കുണ്ടായ അങ്കലാപ്പ് മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ഇക്കാര്യം യോഗത്തില്‍ ശക്തമായി ആവശ്യപ്പെടും. ലോക്‌സഭയും രാജ്യസഭയും സംയുക്തമായാണ് ഇന്നത്തെ യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."