HOME
DETAILS
MAL
ഭീതി പരത്തി പുലി; വനം വകുപ്പ് കാമറ സ്ഥാപിച്ചു
backup
January 12 2019 | 04:01 AM
പന്തല്ലൂര്‍: ബിതൃക്കാട് റെയ്ഞ്ചിന്റെ പരിധിയിലുള്ള പുഞ്ചവയല്‍, നെല്ലിയാളം, പെരുങ്കര തുടങ്ങിയപ്രദേശങ്ങളില്‍ ശല്യക്കാരനായ പുലിയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.പുഞ്ചവയലിലും പരസര പ്രദേശങ്ങളിലുമുള്ള ജനവാസ കേന്ദ്രങ്ങളില്‍ മാസങ്ങളായി പുലി ഭീതി പരത്തുകയാണ്. വളര്‍ത്തു മൃഗങ്ങളെ വേട്ടയാടിയും ജനങ്ങളെ ഭീതിപ്പെടുത്തുകയും ചെയ്യുന്ന പുലിയെ കെണിവച്ച് പിടികൂണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് റെയ്ഞ്ചര്‍ മനോഹരന്റെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി വരികയാണ്. കാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയാല്‍ കെണിവച്ച് പിടികൂടാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."