കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി
കല്‍പ്പറ്റ: മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപന ഫലകത്തില്‍ പ്രോട്ടോക്കാന്‍ ലംഘനമെന്ന് പരാതി.
സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങാണ് വിവാദത്തില്‍ കലാശിച്ചത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ ഉമൈബ മൊയ്തീന്‍ കുട്ടിയുടെ പേര് സാധാരണ കൗണ്‍സിലര്‍മാര്‍ക്കും താഴേയായി നല്‍കിയതാണ് വിവാദത്തിന് കാരണം. പുത്തൂര്‍വയല്‍ വാര്‍ഡ് കൗണ്‍സിലര്‍ വി. ഹാരിസിന്റെ പേരിനും താഴേയായി ആറാമതായാണ് ഉമൈബ മൊയ്തീന്‍ കുട്ടിയുടെ പേരുള്ളത്. തികച്ചും രാഷ്ട്രീയ പ്രേയരിതമായാണ് തന്നെ അപമാനിക്കാന്‍ ലക്ഷ്യം വച്ച് പ്രോട്ടോക്കാള്‍ ലംഘനം നടത്തിയതെന്ന് ഉമൈബ മൊയ്തീന്‍ കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ശിലാസ്ഥാപന കര്‍മം നടന്ന വേദിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അടക്കമുള്ളവരോട് ഉമൈബ പരാതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിലെ ചടങ്ങില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്്‌ലിം ലീഗ് നേതാവ് എ.പി ഹമീദ് പറഞ്ഞു. സി.പി.എം അംഗവും സമീപ വാര്‍ഡ് കൗണ്‍സിലറുമായ റഷീദിന്റെ പേരും ഫലകത്തില്‍ ഉള്‍പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."