HOME
DETAILS

അടിസ്ഥാന വികസനത്തിലൂന്നി നയപ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്കും സഹകരണത്തിനും മുന്‍ഗണന

  
backup
January 30 2020 | 03:01 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8

 

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയസഭയുടെ 18-ാം സമ്മേളനത്തില്‍ ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ അടിസ്ഥാന വികസനത്തിലൂന്നിയ പ്രഖ്യാപനങ്ങള്‍. കാര്‍ഷികമേഖലയ്ക്കും സഹകരണമേഖലയ്ക്കും പ്രാമുഖ്യം നല്‍കി അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നടപ്പിലാക്കാന്‍ പോകുന്ന കര്‍മപദ്ധതികളും പ്രഖ്യാപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കും കേന്ദ്രസാമ്പത്തിക നയങ്ങള്‍ക്കും എതിരെ വിമര്‍ശനം ഉന്നയിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രവിഹിതം നല്‍കാതെയുള്ള അവഗണനയും എടുത്തുപറയുന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആമുഖമായി പറയുന്ന പ്രസംഗത്തില്‍ കിഫ്ബി പദ്ധതികളിലൂടെ അടിസ്ഥാനസൗകര്യവികസനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിലും പൊതുജന ആരോഗ്യ സംവിധാനങ്ങളിലും നടത്തിയ പദ്ധതികള്‍ എണ്ണിപറയുന്ന പ്രഖ്യാപനത്തില്‍ ഓരോ 100 പേര്‍ക്കും ഒരു സന്നദ്ധപ്രവര്‍ത്തകന്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി വളണ്ടിയര്‍ കോര്‍ 2020 മെയ് അവസാനത്തോടെ തയാറാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 961 കോടി രൂപ വിനിയോഗിച്ച് ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുന്ന പദ്ധതിയും നിക്ഷേപം ആകര്‍ഷിക്കുന്നിനുള്ള നയപരിഷ്‌കാരങ്ങളും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.


പ്രധാനപദ്ധതികള്‍ ഒറ്റനോട്ടത്തില്‍

കൃഷി ഉപകരണങ്ങള്‍ വാടകയ്‌ക്കെടുക്കല്‍, യന്ത്ര സാമഗ്രികളുടെയും അറ്റകുറ്റപ്പണി, പരിപാലനം എന്നിവയ്ക്കായി 'കൃഷിശ്രീ' കേന്ദ്രങ്ങള്‍
പത്തു ലക്ഷം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ കൃഷിഭവന്‍ വഴി കൃഷി പാഠശാല
എല്ലാ നെല്‍വയല്‍ ഉടമകള്‍ക്കും സാമ്പത്തികസഹായം നല്‍കുന്ന റോയല്‍റ്റിഫോര്‍ ഇക്കോസിസ്റ്റം
കൃഷി ഭവനുകളില്‍ ഫ്രണ്ട് ഓഫിസും ഇ-ഗവേണന്‍സ് പരിപാടിയും
വയനാട്ടില്‍ പുഷ്പകൃഷിക്കായി മികവിന്റെ കേന്ദ്രം
പച്ചക്കറി വികസന പരിപാടികള്‍ 2021 ഏപ്രില്‍ വരെ 'ജീവനി' മിഷന്‍ മോഡിലേക്ക് പരിവര്‍ത്തനപ്പെടുത്തും
എല്ലാ സംസ്ഥാന പാതകളും രണ്ടുവരിയും രണ്ടുവരി പാതകള്‍ നാലുവരിയുമാക്കും.
സഹകരണസംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ ഏകബ്രാന്‍ഡില്‍,
പാലക്കാട് കണ്ണമ്പ്രയില്‍ ആധുനിക അരിമില്ല് സഹകരണസംഘത്തിന് കീഴില്‍
ടെലിവിഷന്‍ വ്യവസായത്തിലും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
എല്ലാ മറൈന്‍ ജില്ലകളിലും ഫിഷറീസ് സ്‌റ്റേഷനുകള്‍
കണ്ണൂരില്‍ കണ്ണവത്ത് സുസ്ഥിര വിനോദ സഞ്ചാരത്തോടൊപ്പം ഒരു വന്യജീവി സഫാരി പാര്‍ക്ക്
280 കോടി രൂപ ചെലവില്‍ ഇന്റര്‍ഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്രൊജക്ട്
ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ നയം ആവിഷ്‌കരിക്കും
പാലക്കാട് എക്‌സൈസ് ടവര്‍ ഈ വര്‍ഷം, കോഴിക്കോട് കിനാലൂരില്‍ സംസ്ഥാനതല ലഹരിവിമുക്ത കേന്ദ്രം
പഴവര്‍ഗങ്ങളില്‍നിന്ന് വൈനും വീര്യം കുറഞ്ഞമദ്യവും ഉല്‍പാദിപ്പിക്കാന്‍ അനുവാദം
ശുചിത്വസാഗരം പദ്ധതി മുനമ്പം, ബേപ്പൂര്‍. പുതിയാപ്പ തുറമുഖങ്ങളിലേക്കും
2020 ല്‍ ഇ റേഷന്‍ കാര്‍ഡ്
വയനാട്ടില്‍ കടുവ പുനരധിവാസ കേന്ദ്രം
തിരുവനന്തപുരം പൊഴിയൂരില്‍ പുതിയ മല്‍സ്യബന്ധന തുറമുഖം
സ്റ്റുഡന്റ് പൊലിസ് സ്‌കീം 100 സ്‌കൂളുകളില്‍ കൂടി
പുതിയ സൈബര്‍ പൊലിസ് സ്‌റ്റേഷനുകള്‍
കാക്കനാട് ലോകനിലവാരമുള്ള എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago