രക്താര്‍ബുദം; 18കാരന്‍ അര്‍ജുന്‍ സഹായംതേടുന്നു
വള്ളുവമ്പ്രം: സുമനസുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് തൃപ്പനച്ചി പടിഞ്ഞാറ്റിയകത്ത് തിലക്കുത്ത് വേലായുധന്റെ മകന്‍ പതിനെട്ടുകാരന്‍ അര്‍ജുന്‍. രക്താര്‍ബുദം പിടിപെട്ട് ഒരു വര്‍ഷമായി തിരുവനന്തപ്പുരം ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നു അര്‍ജുന്‍.
രോഗം ഭേദപ്പെട്ടു വീട്ടിലേക്കു മടങ്ങാനിരിക്കേയാണ് വീണ്ടും രോഗം മൂര്‍ച്ഛിച്ചത്. വേഗത്തില്‍ ശാസ്ത്രക്രിയയ്ക്കു വിധേയമാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. മൂന്നു മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെയാളാണ് അര്‍ജുന്‍. മജ്ജ നല്‍കാന്‍ സഹോദരനും സഹോദരിയും തയാറാണെങ്കിലും ശാസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 15 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന ഈ കുടുംബത്തിലെ മൂത്ത മകനാണ് അര്‍ജുന്‍. കൂലിപ്പണിക്കാരനായ പിതാവിന് ഇത്രയും വലിയ തുക താങ്ങാവുന്നതിലും അധികമാണ്. എളയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അര്‍ജ്ജുന്‍. ചികിത്സയ്ക്കായി പി. ഉബൈദുല്ല എം.എല്‍.എ മുഖ്യരക്ഷാധികാരിയായി നാട്ടുക്കാര്‍ അര്‍ജുന്‍ ചികിത്സാ സഹായസിമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിനായി തൃപ്പനച്ചി കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40181101041022. ഐ.എഫ്.സി കോഡ് കെ.എല്‍.ജി.ബി 0040181. ഫോണ്‍: 9544462750.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."