മീനങ്ങാടി അന്പത്തിനാലാം മൈലിലെ ഹൈമാസ്റ്റ് ലൈറ്റിന് നാലാം ചരമവാര്‍ഷികം
മീനങ്ങാടി: നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിച്ചം വിതറിയ മീനങ്ങാടി അന്പത്തിനാലാം മൈല്‍ ഹൈമാസറ്റ് ലൈറ്റിന് 4-ാം ചരമവാര്‍ഷികം.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാണ് ഹൈമാസ് ലൈറ്റുകള്‍ തെളിഞ്ഞത്. പിന്നീട് 3 വര്‍ഷത്തിന് ശേഷം റിപ്പയര്‍ ചെയ്തെങ്കിലും 21 ദിവസം പിന്നിട്ടപ്പോള്‍ ആ വെളിച്ചവും ഇല്ലാതായി. ആഘോഷമായി മീനങ്ങാടി പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകളുടെ സ്ഥിതിയും മറിച്ചല്ല. ദേശീയ പാതയില്‍ മീനങ്ങാടിക്ക് പുറമെ കാക്കവയല്‍, 54, കൃഷ്ണഗിരി എന്നിവിടങ്ങളിലും ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും രാത്രി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചാല്‍ പിന്നെ ഇരുട്ടാണ്. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകളും, മോഷണവും പരാതികള്ക്കിടയാക്കുന്നുമുണ്ട്. ലക്ഷങ്ങള്‍ പാഴാക്കി ലൈറ്റുകള്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബിക്ക് വാടക നല്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്ന് നാട്ടുകാരും ആരോപിക്കുന്നു. മീനങ്ങാടി 54 ല്‍ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഒപ്പ് ശേഖരണം നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കി പരിഹാരത്തിനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."