'രാജ്യത്ത് വര്‍ഷം ഒരുലക്ഷം പേര്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍'
കൊച്ചി: ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുകയും ഏകദേശം 67,000 പേര് മരിക്കുകയും ചെയ്യുന്നതായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനുപമ രഞ്ജന്ബാബു പറഞ്ഞു. 15 മുതല്‍ 44 വയസുവരെ പ്രായമുള്ള സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാമതാണിത്. ക്രമാനുഗതമായ പരിശോധനകളിലൂടെ ഇത് തടയാനാവും. സ്ക്രീനിങിനു വിധേയരാകുന്ന സ്ത്രീകള്‍ ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി) ആണ് തെരഞ്ഞെടുക്കേണ്ടത്. കാന്‍സറിനു മുന്‍പുള്ള പ്രാരംഭ ദിശയില്‍ തന്നെ അസാധാരണ കോശങ്ങളെ കണ്ടെത്താനുള്ള കഴിവ് ഈ ടെസ്റ്റിനുണ്ട്. മുന്‍പ് പാപ് സ്മിയര്‍ ആണ് ഗര്‍ഭാശയഗള കാന്‍സര്‍ സ്ക്രീനിങിന് ഉപയോഗിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.
ഗര്‍ഭാശയഗള കാന്‍സര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ബി.ഡി-ഇന്ത്യയുടെ നേതൃത്വത്തില്‍ 'വീ ഹോപ് ടു സ്റ്റോപ്പ് സെര്‍വിക്കല്‍ കാന്‍സര്‍' കാംപയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഗര്‍ഭാശയഗള കാന്‍സറിനെ കുറിച്ച് വേണ്ടവിധം അവബോധം ഉണ്ടാകുന്നില്ലെന്ന് യു.കെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്ഫേമറിയും മാഞ്ചസ്റ്റര്‍ സൈറ്റോളജി സെന്റര്‍ മുന്‍ ഡയരക്ടറുമായ ഡോ. മീനാക്ഷി ദേശായ് പറഞ്ഞു. ഏറ്റവും അനായാസം കൈകാര്യം ചെയ്യാവുന്ന കാന്‍സറാണിത്. ജനങ്ങളുടെ അറിവില്ലായ്മ മൂലം രോഗ നിര്‍ണയം താമസിക്കുകയും, അത് തടയാവുന്ന കാന്‍സറില്‍ നിന്ന് രോഗബാധിതയായ സ്ത്രീയെ രക്ഷിക്കാനുള്ള അവസരം പരിമിതപ്പെടുത്തുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു.
ഗര്‍ഭാശയ ഗള കാന്‍സര്‍ കണ്ടെത്താനായി കൃത്യമായി സ്ക്രീനിങ് നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാംപയിന് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."