'ജാതി-മത വിഭാഗീയത ജനാധിപത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു'
കാക്കവയല്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസ്ഥാന പാര്‍ലമെന്ററി ഇന്‍സ്റ്റിറ്റ്യൂട്ടും കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ മിനി അധ്യക്ഷയായി. സുരേഷ് ബാബു പി.ജി പ്രബന്ധമവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ അഖില ഷെറിന്‍, ലിയ ഷെബിന്‍, കാവ്യ, അഞ്ജു റോയ് ജനാധിപത്യത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.സി ബാലകൃഷ്ണന്‍, എ.പി അഹമ്മദ്, എസ്.എം.സി ചെയര്‍മാന്‍ സുദേവന്‍ എം.കെ, അഭിനന്ദ് ഷാജ് സംസാരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടു കൂടി ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ അനുശ്രീ, ദേശീയ തലത്തില്‍ ഖൊ-ഖൊ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച അനു സാജന്‍ എന്നീ വിദ്യാര്‍ഥികളെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."