HOME
DETAILS

കൊറോണപ്പേടിയില്‍ സംസ്ഥാനത്തെ വ്യാപാരരംഗവും

  
backup
January 30 2020 | 03:01 AM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

 


കൊച്ചി: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഭീതിവിതച്ചു മുന്നേറുമ്പോള്‍ കേരളത്തിലെ വ്യാപാര രംഗവും ഭയപ്പാടില്‍. സംസ്ഥാന ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യാപാര-വാണിജ്യ രംഗത്തും ആശങ്ക ഉയരുന്നത്.
കേരളത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി നടത്തുന്നവര്‍, ചൈനയില്‍ നിന്ന് കളിപ്പാട്ടങ്ങളടക്കം ഇറക്കുമതി ചെയ്ത് കച്ചവടം നടത്തുന്നവര്‍, വിനോദസഞ്ചാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെല്ലാം ആശങ്കയിലാണ്.
കേരളത്തില്‍ നിന്ന് ഞണ്ടും വിവിധയിനം മത്സ്യങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിദിനം 2,000 കിലോ ഞണ്ടുവരെ സംസ്ഥാനത്തു നിന്ന് ചൈനയിലേക്ക് കയറ്റിയയച്ചിരുന്നു. കൊച്ചി, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള മത്സ്യ കര്‍ഷകരാണ് എറണാകുളത്തെ ഏജന്‍സികള്‍ വഴി ഞണ്ട് കയറ്റിയയച്ചിരുന്നത്. ജീവനുള്ള ഞണ്ടുകളെ പ്രത്യേക കാര്‍ട്ടണുകളിലാക്കിയാണ് കയറ്റുമതി ചെയ്തിരുന്നത്.
എന്നാല്‍ കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. ഞണ്ടുകളെ പിടിച്ച് കാര്‍ട്ടണുകളിലാക്കിയാല്‍ പരമാവധി ഏഴു ദിവസംവരെയാണ് ജീവനോടെയിരിക്കുക. കയറ്റുമതി നിര്‍ത്തിയതോടെ കേരളത്തില്‍ ഞണ്ടുവില ഇടിയുകയുമുണ്ടായി. നേരത്തെ കിലോഗ്രാമിന് 1,250 രൂപ വരെ ഉയര്‍ന്നിരുന്ന ഞണ്ട് വില ഇപ്പോള്‍ പകുതിയില്‍ താഴെയായി കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. നിരവധി മലയാളികളാണ് ചൈനയില്‍ നേരിട്ടുപോയി ഇലക്ട്രോണിക്‌സ് ഇനങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ എത്തിച്ച് കേരളത്തില്‍ വ്യപാരം നടത്തിയിരുന്നത്. എറണാകുളത്തു നിന്നു തന്നെ പലരും ചൈനയില്‍പോയി സാധനങ്ങള്‍ മൊത്തമായി എടുത്തുകൊണ്ടുവന്ന് ചെറുകിട കച്ചവടക്കാര്‍ക്കു വിതരണം ചെയ്തിരുന്നു.
കൊറോണ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ഓര്‍ഡര്‍ ചെയ്ത കളിപ്പാട്ടങ്ങളും മറ്റും വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.
പുതിയ സാഹചര്യത്തില്‍ ഇത്തരം സാധനങ്ങള്‍ ഇനി ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാനുള്ള സാധ്യത വിരളവുമാണ്.
മുന്‍കൂര്‍ പണമടച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വ്യാപാരികള്‍ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലുമാണ്.ഇതിനു പുറമെ, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകരും ആശങ്കയിലാണ്. കൊറോണ ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വിദേശ സഞ്ചാരികളുടെ ഒഴുക്കിനെ ബാധിക്കും.
കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചൈനയില്‍നിന്ന് കൂടാതെ സമീപ രാജ്യങ്ങളായ സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്റ്, തയ്‌വാന്‍, വിയറ്റ്‌നാം,നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ എത്തിയിരുന്നു.
നവംബറില്‍ ആരംഭിച്ച വിനോദ സഞ്ചാര സീസണ്‍ ഇപ്പോഴും തുടരുകയാണ്. അതിനിടെയുള്ള കൊറോണ ഭീതി തിരിച്ചടിയായിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്തിരുന്ന പലരും യാത്ര മാറ്റിവയ്ക്കുന്നതായി ടൂറിസം സംരംഭകരും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  20 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  21 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  21 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  21 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago