ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ; വീട്ടിലെത്തിയുള്ള പൊലിസ് പരിശോധന വിവാദമാകുന്നു
മാനന്തവാടി: തവിഞ്ഞാല്‍ സഹകരണ ബാങ്ക് ജീവക്കാരനായിരുന്ന ആത്മഹത്യ ചെയ്ത അനില്‍കുമാറിന്റെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധന വിവാദമാകുന്നു.
വളത്തിന്റെ സ്റ്റോക്ക് രജിസ്റ്ററിനായാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലിസ് പരിശോധന നടത്തിയത്. അനില്‍കുമാറിന്റെ അമ്മയും ഭാര്യയും രണ്ട് കുട്ടികളും മാത്രമുള്ള സമയത്ത് വനിതാ പൊലിസ് പോലുമില്ലാതെ പരിശോധനക്ക് എത്തിയതാണ് വിവാദമാകുന്നത്. തലപ്പുഴ എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ത്രീകള്‍ മാത്രം കഴിയുന്ന വീട്ടില്‍ വനിതാ പൊലിസില്ലാതെ പരിശോധന പാടില്ലെന്നിരിക്കെയാണ് പൊലിസ് നടപടി. അതേസമയം അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ളവരുടെ വീട്ടില്‍ ഇതുവരെ പരിശോധന പോലും നടത്താന്‍ പൊലിസ് തയാറായിട്ടില്ല. എന്നിരിക്കെയാണ് അനില്‍കുമാറിന്റെ വീട്ടില്‍ രാത്രി പൊലിസ് എത്തിയത്. പ്രതികളെ സഹായിക്കുന്ന നിലപാടണ് പൊലിസ് സ്വീകരിക്കുന്നതെന്നണ് അനില്‍കുമാറിന്റെ ഭാര്യയും അമ്മയും പറയുന്നത്. സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ രാത്രി സമയത്ത് വനിതാ പൊലിസ് ഇല്ലാതെ എത്തിയത് ഗൗരവത്തോടെ കാണണമെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വളത്തിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ നഷ്ടപ്പെട്ടുവെന്ന പരാതി പൊലിസില്‍ നല്‍കിയിട്ടില്ലെന്ന് തവിഞ്ഞാല്‍ സഹകരണ ബാങ്കിലെ സെക്രട്ടറി ഇന്‍ ചാര്‍ജ് പറഞ്ഞു.
പൊലിസ് സ്റ്റേഷന് മുന്നില്‍ കുടുംബം സത്യഗ്രഹം നടത്തി
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം പൊലിസ് സ്റ്റേഷന് മുന്നില്‍ സൂചനാ സത്യഗ്രഹം നടത്തി. അനിലിന്റെ മാതാവ് ലക്ഷ്മി, ഭാര്യ ബിന്ദുവിന്റെ മാതാവ് പ്രേമ എന്നിവരാണ് ഇന്നലെ രാവിലെ 10 മണിയോടെ കര്‍മസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയത്. പ്രകടനം പൊലിസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത് പൊലിസ് തടഞ്ഞത് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് റോഡരികില്‍ പന്തല്‍ കെട്ടിയാണ് സമരമാരംഭിച്ചത്. സമരം ബ്ലോക്ക് പഞ്ചായത്തംഗം ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍മാന്‍ എം.ജി ബിജു അധ്യക്ഷനായി. അമൃതരാജ്, പി.കെ സിദ്ദിഖ്, ജോസ് പാറക്കല്‍, എം. അബ്ദു റഹ്മാന്‍, ഗിരീഷ് കട്ടക്കളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."