HOME
DETAILS

'വടക്കനാട് കൊമ്പന്‍' എന്ന തീരാ തലവേദന

  
backup
January 12 2019 | 04:01 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കൊമ്പന്‍ കാടിറങ്ങുന്നത് നാട്ടുകാര്‍ക്കും വനം വകുപ്പിനും ഒരു പോലെ തലവേദനയാകുന്നു.
ഒരിടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് വടക്കനാട് പ്രദേശത്ത് തിരിച്ചെത്തിയ റേഡിയോകോളര്‍ ഘടിപ്പിച്ച കൊമ്പനാണ് നാട്ടുകാര്‍ക്കും വനം വകുപ്പിനും തലവേദനയായിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ കാട്ടില്‍ തന്നെ നിലയുറപ്പിച്ചിരുന്ന കൊമ്പന്‍ അടുത്തദിവസങ്ങളിലായി സന്ധ്യമയങ്ങിയാല്‍ പ്രദേശത്തെ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇറങ്ങി വ്യപക കൃഷിനാശമാണ് വരുത്തുന്നത്. പെട്രോളിങും നിരീക്ഷണവും ശക്തമാക്കിയെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആന കൃഷിയിടങ്ങളിലെത്തുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ല. കൃഷിയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ കാവല്‍ നില്‍ക്കുന്ന അധികൃതര്‍ക്ക് സാധിക്കുന്നുമില്ല. ഇത് വനം വകുപ്പ് ജീവനക്കാരും കര്‍ഷകരും തമ്മില്‍ വാക്കുതര്‍ക്കത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പണയമ്പം പ്രദേശത്ത് പുറംതോട്ടില്‍ മേരിയുടെ കൃഷിയിടത്തില്‍ ഇറങ്ങിയ കൊമ്പന്‍ വാഴ, കാപ്പി എന്നിവ നശിപ്പിച്ചു. ആനയിറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അധികൃതര്‍ എത്തിയതെന്നും തുടര്‍ന്ന് പടക്കം പൊട്ടിച്ചെങ്കിലും ആന മേരിയുടെ വീട്ടുമുറ്റത്തുതന്നെ നിലയുറപ്പിക്കുകയുമായിരുന്നു. പക്ഷേ സ്ഥലത്തെത്തിയ വനം വകുപ്പ് ആനയെ തുരത്താന്‍ മറ്റൊന്നും ചെയ്യാതെ അവിടെ നിന്നും പോയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പിന്നീട് പ്രദേശവാസികളെത്തി ബഹളം വച്ചതോടെ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ആനകൃഷിയിടത്തില്‍ നിന്നും കാട്ടിലേക്ക് കയറിയത്. ഈ സമയം സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് കുങ്കിയാനകളെ എത്തിച്ച് കൊമ്പന്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയുമെന്നും കൂടുതല്‍ വാച്ചര്‍മാരെ പ്രദേശത്ത് ജനങ്ങളുടെ സുരക്ഷക്കായി നിയമിക്കാമെന്ന് വനം വകുപ്പ് ഉറപ്പു നല്‍കിയതോടെയാണ് കര്‍ഷകര്‍ പിരിഞ്ഞുപോയത്. കൊമ്പന്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാന്‍ മുത്തങ്ങയില്‍ കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ സ്ഥലത്തെത്തിച്ചതായും ശക്തമായ കാവല്‍ പ്രദേശത്ത് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. കൊമ്പനെ ഈ മാസം 20നകം മയക്കുവെടിവച്ചുപിടികൂടി കൂട്ടിലടക്കാനുള്ള നീക്കമാണ് വനം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. മൂന്ന് കുങ്കിയാനകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാന്‍ സാധിക്കുകയുള്ളു.


കൊമ്പനെ കൂട്ടിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷസമരം: കര്‍ഷക സംരക്ഷണ സമിതി


സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പ്രദേശത്തെ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിസൃഷ്ടിക്കുന്ന വടക്കനാട് കൊമ്പനെ ഈ മാസം 14നുള്ളില്‍ പിടികൂടിയില്ലങ്കില്‍ ശക്തമായ സമരങ്ങളുമായി രംഗത്തുവരുമെന്ന് വള്ളുവാടി, വടക്കനാട് കര്‍ഷക സംരക്ഷണ സമിതി ഭാരാവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുപേരെ കൊല്ലുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്തുകയും ചെയ്ത ആനയെ പിടികൂടി കൂട്ടിലടക്കാന്‍ വനം വകുപ്പിന്റെ ഉത്തരവുണ്ട്. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാത്തതിനാല്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വന്യജീവിസങ്കേതം മേധാവിയുടെ ഓഫിസിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ മാസം 14ന് മുമ്പ് ആനയെ പിടികൂടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. വനം വകുപ്പ് ഈ ഉറപ്പു പാലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുങ്കിയാനകളെ പ്രദേശത്തെത്തിച്ച് മറ്റുശല്യക്കാരായ ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്നും ആനശല്യം തടയുന്നതിന് ആവശ്യമായ വാച്ചര്‍മാരെ പ്രദേശത്ത് നിയമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപെട്ടു. കൂടാതെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത മാങ്കുളം മോഡല്‍ ഫെന്‍സിങ് സംവിധാനം വടക്കനാട് മേഖലയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരാവായിട്ടുണ്ട്. നാലുകിലോമീറ്റര്‍ 400 മീറ്റര്‍ ദൂരത്തിലാണ് ഇവിടെ ഫെന്‍സിങ് നിര്‍മിക്കുക. എന്നാല്‍ ഇതുകൊണ്ട് വടക്കനാട്, കരിപ്പൂര്, വള്ളുവാടി പ്രദേശത്തെ വന്യമൃഗശല്യത്തിന് പൂര്‍ണമായ പരിഹാരം കാണാന്‍ സാധിക്കില്ല. ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും കാര്‍ഷിക വിളകളുടെ നഷ്ട പരിഹാര തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് സമിതി നിവേദനം നല്‍കും. സഞ്ചാരസ്വാതന്ത്ര്യത്തിന് തടസം വരുത്തുന്ന തരത്തില്‍ റോഡുകളില്‍ ഗേറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലന്നും ഈ നീക്കത്തില്‍ നിന്നും ബന്ധപെട്ടവര്‍ പിന്‍മാറണമെന്നും ഭാരാവാഹികള്‍ ആവശ്യപെട്ടു.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിയെകുറിച്ചും വന്യജീവികളെകുറിച്ചും കര്‍ഷകരുടെ നിലനില്‍പ്പിനെ കുറിച്ചും കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ഈ മാസം 16ന് രാവിലെ 10 മണിമുതല്‍ വടക്കനാട് ഗവ.എല്‍.പി സ്‌കൂളില്‍വച്ച് ശില്‍പശാല സംഘടിപ്പിക്കുമെന്ന്് വള്ളുവാടി വടക്കനാട് കര്‍ഷക സംരക്ഷണസമിതി ഭാരവാഹകിളായ ഫാ. വര്‍ഗീസ് മണ്ട്രത്ത്, യോഹന്നാന്‍ വര്‍ഗീസ്, ടി.കെ ശ്രീജന്‍, എം.കെ മോഹനന്‍, നിഖില്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago