റമദാന്‍ റിലീഫ് വിതരണം
ആലുവ: എസ്.കെ.എസ്.എസ്.എഫ് കുഴിവേലിപ്പടി മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും റമദാന്‍ റിലീഫ് വിതരണവും മജ്‌ലിന്നൂറും സംഘടിപ്പിച്ചു. കോളോട്ടിമൂല ദാറുസ്സലാം മദ്‌റസ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദാലി തന്നങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എം. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
സമ്മേളനം കളമശ്ശേരി മര്‍ക്കസ് വാഫി കോളേജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ശെരീഫ് വാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എ. ബഷീര്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും റിലീഫ് വിതരണം എടത്തല റെയിഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി എ.കെ. ബഷീറും നിര്‍വഹിച്ചു. മജ്‌ലസുന്നൂറിന് ജില്ല അമീര്‍ എം.എം. അബൂബക്കര്‍ ഫൈസി, മഹല്ല്-അമീര്‍ മുഹമ്മദ് അനസ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി. കോളോട്ടിമൂല മസ്ജിദ് ദാറുസ്സലാം ഇമാം അലിവഹബി, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുസ്സലാം അല്‍ഖാസിമി, സുലൈമാന്‍ പൊയ്കയില്‍, പി.എ. അനസ്, എ.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ആലുവ: എസ്.കെ.എസ്.എസ്.എഫ് നൊച്ചിമ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തി. റിലീഫ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. പരീകുഞ്ഞു അട്ടക്കാട് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. വഫിയ്യ കോളേജ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ ഫൈസി ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി.
എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍, എ.ബി അബ്ദുള്‍ അസീസ്, കെ.എം കുഞ്ഞുമോന്‍, അഷറഫ് ഫൈസി, ഉസ്മാന്‍ ഫൈസി, അബ്ദുള്‍ സലാം, കെ.കെ അബ്ദുള്‍ സലാം ഇസ്‌ലാമിയ, ഉസ്താദ് കെ.റ്റി മൗലവി, സുബൈര്‍ മൗലവി, അബ്ദുള്‍ അസീസ്, സി.കെ അന്‍സല്‍, വി.പി ഫിറാഷ് എന്നിവര്‍ പ്രസംഗിച്ചു.
പല്ലാരിമംഗലം: എസ്.കെ.എസ്.എസ്.എഫ് ഈട്ടിപ്പാറ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് 2016 വിതരണോദ്ഘാടനം കോതമംഗലം മേഖലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എേം.എം സിറാജ്, ഹബീബ് ഈട്ടിപ്പാറ, എന്‍.എം സൈനുദ്ദീന്‍ നെല്ലിശേരി, കെ.എച്ച് മക്കാര്‍ കുറഞ്ഞിലിക്കാട്ട്, പി.എം ഉബൈദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."