ജനപ്രതിനിധികള്‍ സപ്ലൈ ഓഫിസ് ഉപരോധിച്ചു
തിരൂരങ്ങാടി: ജനപ്രതിനിധികള്‍ തിരൂരങ്ങാടി സപ്ലൈ ഓഫിസ് ഉപരോധിച്ചു. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിലേക്ക് അയക്കുന്നതില്‍ പ്രതിഷേധിച്ചാണ് തേഞ്ഞിപ്പലം പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇന്നലെ തിരൂരങ്ങാടി സപ്ലൈ ഓഫിസ് ഉപരോധിച്ചത്. രാവിലെ 11 മണിയോടെ സപ്ലൈ ഓഫിസറുമായി സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് ജീവനക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഓഫിസില്‍ കുത്തിയിരിക്കുകയായിരുന്നു.
ലീവിലായിരുന്ന ഓഫിസറുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തത് ബഹളത്തിനിടയാക്കി. ബഹളം മൂര്‍ഛിച്ചതോടെ ലീവിലുള്ള സപ്ലൈ ഓഫിസര്‍ ജനപ്രതിനിധികളെ ഫോണില്‍ ബന്ധപ്പെട്ട് തിങ്കളാഴ്ച പഞ്ചായത്തിലെത്തി സംസാരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് തോട്ടത്തില്‍ സഫിയ റസാഖ്, വൈസ് പ്രസിഡന്റ് വി സതി, ജനപ്രതിനിധികളായ കെ.ഇ ഉണ്ണികമ്മു, സഫറി മജീദ്, എ.പി സലീം, കെ ബഷീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."