മോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വക്താക്കളെന്ന് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ ലോംഗ് മാര്‍ച്ചില്‍ പതിനായിരങ്ങള്‍. ഇന്നു രാവിലെ വയനാട്ടില്‍ നടന്ന ലോംഗ് മാര്‍ച്ചിലേക്കാണ് മനുഷ്യസാഗരം ഒഴുകിയെത്തിയത്. പന്ത്രണ്ടു മണിയോടെ പൊതു സമ്മേളനത്തോടെയാണ് മാര്‍ച്ച് സമാപിച്ചത്. പൊതു സമ്മേളനത്തില്‍ നരേന്ദ്രമോദിക്കെതിരേ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
നരേന്ദ്രമോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നു രാഹുല്‍ പറഞ്ഞു. ഗോഡ്സേ ഗാന്ധിജിയുടെ മുഖത്തേക്കു നോക്കാതെയാണ് നിറയൊഴിച്ചത്. മോദി ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെയാണ്. ഇന്ത്യക്കാര്‍ക്കുതന്നെ തങ്ങള്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ആരാണ് മോദിക്കിതിനു അനുമതി നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു.
പൊതുമുതല്‍ വിറ്റു തുലക്കുകയാണ് മോദി. തുറമുഖങ്ങള്‍ അദാനിക്കു വിറ്റു കഴിഞ്ഞു. എയര്‍ ഇന്ത്യക്ക് വിലയുറപ്പിക്കുന്നു. മോദിയുടെ അടുത്ത കണ്ണ് ഇന്ത്യന്‍ റെയില്വേയിലേണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."