അമ്പലപ്പുഴ മണ്ഡലം: അഞ്ച് പഞ്ചായത്തുകളിലായി 51 റോഡുകളുടെ നിര്‍മാണോദ്ഘാടനം നാളെ
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി 70 കോടി രൂപ ചെലവില്‍ സഞ്ചാരയോഗ്യമാക്കുന്ന റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നാളെ നിര്‍വഹിക്കും. ബജറ്റില്‍ 70 കോടി രൂപ ഉള്‍പ്പെടുത്തി 51 റോഡുകളാണ് നിര്‍മിക്കുക. പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡുകള്‍ അമ്പലപ്പുഴ ആലപ്പുഴ കണക്ടിവിറ്റി റോഡ് എന്ന പേരിലാണ് നിര്‍മിക്കുന്നത്. പുറക്കാട് പഞ്ചായത്തില്‍ 179 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന തോട്ടപ്പള്ളി ചാലേത്തോപ്പ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ 593.04 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന കോമന കാക്കാഴം അരീപ്പുറത്ത് റോഡ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 155ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളജ് മുക്കയില്‍ റോഡ്, പുന്നപ്ര തെക്ക് പഞ്ചായത്തില്‍ 121.65 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന പുന്നപ്ര ചന്ത ബീച്ച് റോഡ്, പുന്നപ്ര വടക്ക് പഞ്ചായത്തില്‍ 262. 21 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാകുന്ന വാട്ടര്‍ വര്‍ക്‌സ് കൈമൂട്ടില്‍ അസംബ്ലി ജംങ്ഷന്‍ കോന്നോത്ത് എന്നീ പ്രധാന റോഡുകളുടെ പഞ്ചായത്തുതല നിര്‍മാണ പ്രവര്‍ത്തികള്‍ക്കാണ് മന്ത്രി ജി സുധാകരന്‍ തുടക്കം കുറിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷരാകും. കൂടാതെ പുറക്കാട് പഞ്ചായത്തില്‍ 511.11 രൂപ ചെലവില്‍ ആനന്ദേശ്വരം ഇല്ലിച്ചിറ റോഡ്, 30 ലക്ഷം രൂപ ചെലവില്‍ തരംഗം ജംങ്ഷന്‍ ആയുര്‍വേദ ആശുപത്രി റോഡ്, 30.03 ലക്ഷം രൂപ ചെലവില്‍ പെട്രോള്‍ പമ്പ് റോഡ്, 65 ലക്ഷം രൂപ ചെലവില്‍ കരൂര്‍ വളപ്പ് റോഡ്, 62.97 ലക്ഷം രൂപ ചെലവില്‍ അരയശേരി അപ്പാത്തിക്കരി റോഡ്, 80 ലക്ഷം രൂപക്ക് കാരയില്‍ അപ്പാത്തിക്കരി റോഡ്, 39.95 ലക്ഷത്തിന് അപ്പാത്തിക്കരി ബ്രാഞ്ച് റോഡ്, 150 ലക്ഷം രൂപക്ക് പായല്‍ക്കുളങ്ങര കാഞ്ഞൂര്‍ മഠം റോഡ്, 88 ലക്ഷത്തിന് അയക്കര മുണ്ടക്കല്‍ റോഡ്, 195.42 ലക്ഷം രൂപക്ക് താന്നിയില്‍ ജങ്ഷന്‍ എന്‍ എച്ച് നവരാക്കല്‍ റോഡുകളും നിര്‍മിക്കും.
അമ്പലപ്പുഴ തെക്കു പഞ്ചായത്തില്‍ 466.97ലക്ഷം രൂപ ചെലവഴിച്ച് നവരാക്കല്‍ (എ.എച്ച്) താനിയില്‍ ആമിയട എല്‍.പി എസ് വഴുതക്കാട് റോഡ്, 97 ലക്ഷത്തിന് ഇസ്താന വെള്ളാഞ്ഞിലി റോഡ്, 68 ലക്ഷത്തിന് ഗവ.കോളേജ് റോഡ്, 55 ലക്ഷത്തിന് വേലക്കാട്ടു മഛീ എസ്.എച്ച് കിഴക്കേനട റോഡ്, വഴുതക്കാട് കരുമാടി റോഡ് 162 ലക്ഷം, വയസ്‌കര വെള്ളാഞ്ഞിലി റോഡ് 97 ലക്ഷം, പോസ്റ്റ് ഓഫിസ് ജങ്ന്‍ ലഡുമുക്ക് റോഡ് 150 ലക്ഷം, റിയല്‍വേ ട്രാക്ക് റോഡ് 50 ലക്ഷം, ഇരട്ടക്കുളങ്ങര ക്ഷേത്രം റോഡ് 23.67 ലക്ഷം, റയില്‍വേ സ്റ്റേഷന്‍ പഴയനടക്കാവ് റോഡ് 80 ലക്ഷം, പഴയനടക്കാവ് ബ്രാഞ്ച് റോഡ് 43.04 ലക്ഷം, കരുമാടി പടഹാരം റോഡ് 343.53 ലക്ഷം രൂപ ചെലവിലും നിര്‍മിക്കും.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വണ്ടാനം ജങ്ഷന്‍ പഴയ നടക്കാവ് റോഡ് 109.95 ലക്ഷത്തിനും, വെമ്പാലമുക്ക് വണ്ടാനം റോഡ് 2 14.63 ലക്ഷത്തിനും, നീര്‍ക്കുന്നം പഞ്ചായത്ത് ഓഫീസ് പഴയ നടക്കാവ് റോഡ് 302.56 ലക്ഷം, നീര്‍ക്കുന്നം ഹോസ്പിറ്റല്‍ പഴയനടക്കാവ് റോഡ് 222.09 ലക്ഷം, മുക്കയില്‍ മുതല്‍ കിഴക്കോട്ട് 30 ലക്ഷം, വണ്ടാനം ബ്രാഞ്ച് റോഡ് 35 ലക്ഷം, വളഞ്ഞവഴി പ്രതീക്ഷ തീയറ്റര്‍ റോഡ് 131. 38 ലക്ഷം രൂപ ചെലവിലും പൂര്‍ത്തിയാക്കും.
പുന്നപ്ര തെക്ക് പഞ്ചായത്തില്‍ വട്ടത്തില്‍ നര്‍ബോണ ചര്‍ച്ച് റോഡ് 130. 48 ലക്ഷം രൂപക്കും, സെന്റ് ജൂഡ് ചര്‍ച്ച് ഫിഷ് ലാന്റിങ് സെന്റര്‍ റോഡ് 184 ലക്ഷം, അഴീക്കോടന്‍ റോഡ് 224.70 ലക്ഷം, കപ്പക്കട സൗത്ത് കോസ്റ്റല്‍ റോഡ് 80.19 ലക്ഷം, കപ്പക്കട ബ്രാഞ്ച് റോഡ് 60 ലക്ഷം, കപ്പക്കട സി എസ് ഐ പര്‍ച്ച് പവര്‍ഹൗസ് റോഡ് 240.79 ലക്ഷം രൂപ ചെലവിലും നിര്‍മ്മിക്കും.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ തുക്കുകുളം തയ്യില്‍ പാടം റോഡ് 226 ലക്ഷം രൂപയ്ക്കും, കൈമുട്ടില്‍ റോഡ് 35 ലക്ഷം, വാട്ടര്‍ വര്‍ക്‌സ് ബ്രാഞ്ച് റോഡ് 45.21, കളര്‍കോട് ക്ഷേത്രം പോളേപ്പറമ്പ് റോഡ് 304.6 ലക്ഷം, അക്ഷര നഗരി പറവൂര്‍ ജംങ്ഷന്‍ റോഡ് 110 ലക്ഷം, ലൈബ്രറി ജംങ്ഷന്‍ സ്‌കൂട്ടര്‍ ഫാക്ടറി റോഡ് 96 ലക്ഷം, സ്‌കൂട്ടര്‍ ഫാക്ടറി കോസ്റ്റല്‍ റോഡ് 128 ലക്ഷം, അക്ഷര നഗരി ആര്‍ച്ച് റോഡ് 34.78 ലക്ഷം രൂപ ചെലവിലും പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കും.
പുന്നപ്ര തെക്ക് പഞ്ചായത്തിലെ നിര്‍മാണോദ്ഘാടനം നാളെ പകല്‍ 12ന് വിയാനി പള്ളിക്ക് സമീപവും, അമ്പലപ്പുഴ വടക്കില്‍ വൈകിട്ട് 3.30ന് വണ്ടാനം എസ്.എന്‍ കവലക്ക് സമീപവും, അമ്പലപ്പുഴ തെക്കില്‍ വൈകിട്ട് 4.30ന് നാലുപായിലും, പുറക്കാട് ആനച്ചിറ സ്റ്റാഫോഡ് ഫാക്ടറിക്കു സമീപം വൈകിട്ട് 6 നും, 6.15ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ ചെമ്പുകുഴിയിലും നിര്‍മാണോദ്ഘാടനങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."