പൊതുവിപണിയില്‍ അരിവില വീണ്ടും മേല്പ്പോട്ട്
പാലക്കാട് : സംസ്ഥാനത്തെ കൃഷിനാശവും, ആന്ധ്രാലോബിയുടെ പൂഴ്ത്തിവെയ്പും മൂലം സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. 3 മുതല്‍ 15 രൂപ വരെയാണ് വിവിധ അരിയിനങ്ങള്‍ക്ക് വിലകൂടിയത്.
ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. മലയാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള ജയ, സുലേഖ തുടങ്ങിയ അരികളുടെയും വിലയില്‍ വര്‍ധനയുണ്ട്. അതേ സമയം, ആന്ധ്രയില്‍ നെല്ല് ഉത്പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമമാണ് വിലവര്‍ധനയ്ക്ക് യഥാര്‍ഥ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു കിലോക്ക് 34 രൂപയായിരുന്ന ജയ അരിയുടെ ചില്ലറ വില്‍പ്പന വില 40 ആയി ഉയര്‍ന്നു. സുലേഖ അരിയുടെ വില 33 ല്‍നിന്ന് 38 ലേക്കും ഉയര്‍ന്നു. എല്ലാ അരി ഇനങ്ങള്‍ക്കും വില കുതിച്ചു കയറുകയാണ്. സാധാരണക്കാരെ ഏറെ വലയ്ക്കുന്നതാണ് ഈ വിലക്കയറ്റം. ഡൊപ്പി അരിയുടെ വില 35 ല്‍ നിന്നു 40 ലേക്കും, ചമ്പ 35 ല്‍ നിന്ന് 40 ലേക്കും കൂടി. പൊന്നി അരിയുടെയും കൈമ ഉള്‍പ്പെടെയുള്ള വിവിധ ബിരിയാണി അരികളുടെയും വിലയാണ് ഏറ്റവും ഉയര്‍ന്നത്. പൊന്നിയുടെ വില 57 ആണ്. നേരത്തെ ഇത് 50 ആയിരുന്നു.
കൈമ അരിയുടെ വില 80 ല്‍ നിന്ന് 95 ലേക്കാണ് ഉയര്‍ന്നത്. ഗുജറാത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്ന ജയ അരിയോട് മലയാളികള്‍ക്കു പ്രിയം കുറവായതും വില ഉയരാന്‍ കാരണം. ആന്ധ്ര അരിയുടെ ലഭ്യത ഫെബ്രുവരിയിലെങ്കിലും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."