ബഹ്‌റൈനില്‍ മലയാളി യുവാവിന് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ടു; വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ വേണ്ടത് കനിവുള്ളവരുടെ കൈത്താങ്ങ്
മുഹ്‌സിന്‍ ബഹ്‌റൈനിലെ ആശുപത്രിക്കിടക്കയില്‍
മനാമ: കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട് ബഹ്‌റൈനില്‍ ചികിത്സയില്‍ കഴിയുന്ന ചാവക്കാട് സ്വദേശി മുഹ്സി(20)ന് നാട്ടിലെത്താനും വിദഗ്ദ ചികിത്സക്കുമായി ഉദാരമതികളുടെ സഹായം തേടുന്നു.
ആറു മാസമായി ബഹ്‌റൈനിലെ മുഹറഖില്‍ ഒരു കഫ്ത്തീരിയയിലാണ് മുഹ്‌സിന്‍ ജോലി ചെയ്തിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് കുളികഴിഞ്ഞ് തല തോര്‍ത്തുന്നതിനിടെ കഴുത്ത് ഒരു വശത്തേക്ക് ചെരിഞ്ഞ് പിരടിയില്‍ രക്തം കട്ടപിടിക്കുകയുമായിരുന്നു.
കിങ് ഹമദ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്‌പൈനല്‍ സ്‌ട്രോക്ക് ബാധിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഭക്ഷണം കഴിക്കുന്നതിനും ശ്വാസമെടുക്കുന്നതും ക്രിത്രിമ ഉപകരണങ്ങള്‍ വഴിയാണ്.
മുഹ്‌സിനെ പെട്ടെന്ന് നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഭീമമായ സംഖ്യ കണ്ടെത്താനാവാതെ പ്രായമായ പിതാവും മാതാവും ഒരു സഹോദരിയുമുള്‍പ്പെടുന്ന കുടുംബം വിഷമിക്കുകയാണ്. ചാവക്കാട് എടക്കഴിയൂര്‍ പടിഞ്ഞാറ് ഭാഗം കടലോര പ്രദേശത്ത് മൂന്ന് സെന്റ് പുറമ്പോക്ക് ഭൂമിയില്‍ ഓല മേഞ്ഞ ഒരു കുടിലിലാണിപ്പോള്‍ ഇവര്‍ കഴിയുന്നത്. ഈ കുടുംബത്തിന്റെഏക ആശ്രയവും പ്രതീക്ഷയുമായിരുന്നു മുഹ്‌സിന്‍.
ചെറുപ്രായത്തില്‍ കുടുംബഭാരം പേറി ഗള്‍ഫിലെത്തിയ മുഹ്‌സിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ബഹ്‌റൈനിലെ നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ മനാമയില്‍ യോഗം ചേര്‍ന്ന് ഒരു ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ജനറല്‍ കണ്‍വീനര്‍: സൈഫുദ്ധീന്‍ - 00973-35476523,
ജോ. കണ്‍വീനര്‍: ശുഐബ് -38319187, കലീം-35141788, ട്രഷറര്‍: സഹല്‍- 35003368. എന്നിവരാണ് ഭാരവാഹികള്‍.
ബഹ്‌റൈനിലുള്ളവരുടെ സഹായം ഫെബ്രുവരി 15ന് മുന്പായി എത്തിക്കണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ മുഹ്‌സിനിനെ വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ സ്‌ട്രെക്ച്ചര്‍ സൗകര്യത്തോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഡോ.പി. വി. ചെറിയാന്റെ നേതൃത്വത്തില്‍ സുബൈര്‍ കണ്ണൂര്‍, കെ.ടി. സലിം, നാസര്‍ മഞ്ചേരി എന്നിവരടങ്ങുന്ന സമിതിയാണ് ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത്.
നാലു ദിവസത്തിനുള്ളില്‍ മുഹ്‌സിനെ നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ചികിത്സാകമ്മിറ്റി ഭാരവാഹി കലീം പറഞ്ഞു.
വിവരങ്ങള്‍ക്കും സഹായങ്ങള്‍ ഏല്‍പ്പിക്കാനും ബഹ്‌റൈനില്‍ വിവിധ ഏരിയകളിലുള്ളവര്‍ക്ക് താഴെ നമ്പറുകളിലും ബന്ധപ്പെടാം.
മനാമ സൂഖ് - 33453535(നിസാര്‍ ഉസ്മാന്‍ ), 33111393 (റാഷിദ് കണ്ണംകോട്ട്)
ഹൂറ /ഗുദൈബിയ: 33772792( ഇസ്മായില്‍ പറമ്പത്ത് ),
33838666(അബ്ദുല്‍ റഹ്മാന്‍ മാട്ടൂല്‍ )
റഫ: 33050918 (അന്‍വര്‍ ശൂരനാട് ), 33172285(ജെ.പി.കെ. തിക്കോടി ).
ഹമദ് ടൗണ്‍: 33210288(ഖാസിം) 38824803(അനൂജ് )
മുഹറഖ് : 35580872( ഫൈസല്‍ കണ്ടിത്താഴ, 36222524 (ബിനു കരുണാകരന്‍)
ഉംഅല്‍ ഹസം: 33505806( ഇസ്മായില്‍ പയ്യന്നൂര്‍), 33155041 (സജീവന്‍ )
സെന്‍ട്രല്‍ മാര്‍ക്കറ്റ്: 33748156 (സലാം മമ്പാട്ടുമൂല), 33614955( ലത്തീഫ് മരക്കാട്ട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."