കാട്ടാന ശല്യം: പ്രതിരോധ നടപടിയെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: പൊന്‍മുടി തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ കാട്ടാന ശല്യം കാരണം ഭയന്നുകഴിയുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ക്ക് വനം മന്ത്രി കെ.രാജു ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുളത്തുപ്പുഴ റേഞ്ചിന് കീഴില്‍ വരുന്ന ഈ ഭാഗത്ത് മുഴുവന്‍ സമയവും ശ്രദ്ധിക്കുന്നതിന് പേപ്പാറയിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും കാട്ടാന ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള എലിഫെന്റ് കെയറിങ് യൂനിറ്റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്ത് ഭാവിയില്‍ അപകടം ഒഴിവാക്കുന്നതിന് സൗരോര്‍ജ വേലിയോ കിടങ്ങുകളോ കെട്ടുന്നതിനും ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നാശനഷ്ടം നേരിട്ടവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹമായ ധനസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."