ചെറുപുഴ പഞ്ചായത്തില്‍ പ്രസിഡന്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
ചെറുപുഴ: പഞ്ചായത്ത് പ്രസിഡന്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ കൊച്ചുറാണി ജോര്‍ജ് രാജി വച്ച ഒഴിവിലേക്ക് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങി.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായി തെറ്റിപ്പിരിഞ്ഞ് സി.പി.എമ്മുമായി ചേര്‍ന്ന് ഭരണം പങ്കിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍ ചേക്കേറിയതോടെ ജില്ല, സംസ്ഥാന നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വ്യാഴാഴ്ച കൊച്ചുറാണി ജോര്‍ജ് രാജി വച്ചത്.
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തു പോകേണ്ടി വന്ന ജമീല കോളയത്ത് തന്നെ വീണ്ടും പ്രസിഡന്റാകണമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നതെങ്കിലും ഇതിനെതിരേ ഒരു വിഭാഗം രഹസ്യ യോഗം ചേര്‍ന്നതായാണ് വിവരം. ചെറുപുഴ ടൗണ്‍ വാര്‍ഡ് മെംബര്‍ ലളിത ബാബുവിനെ പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഇതുവരെയും ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പലയിടങ്ങളിലും അനൗദ്യോഗിക ചര്‍ച്ചകളും നടന്നതായാണ് അറിവ്. ഐ ഗ്രൂപ്പിന്റെ നോമിനിയായ ജമീല കോളയത്ത് പ്രസിഡന്റായപ്പോള്‍ ഗ്രൂപ്പ് സന്തുലനത്തിനായി എ ഗ്രൂപ്പ് നേതാവ് വി. കൃഷ്ണനെ വൈസ് പ്രസിഡന്റാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."