'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം'- ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി മാര്‍ച്ചിനു നേരെ വെടിവെച്ച് 'അജ്ഞാതന്‍'; ഒരാള്‍ക്കു പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ മാര്‍ച്ചിനു നേരെ വെടിവയ്പ്പ്. രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവയ്പ്പ്. ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. എം.സി.ആർ.സി വിദ്യാർഥി ഷദാബിനാണ് പരിക്കേറ്റത്.
ഡല്‍ഹി പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പ് നടത്തിയ ആളെ പൊലിസ് പിടികൂടിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കയ്യിനാണ് പരിക്കേറ്റത്. ഇയാളെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റി.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുദ്രാവാക്യം വിളിച്ചു കൊണ്ട് ആളുകള്‍ക്കിടയിലൂടെ ഇയാള്‍ പുറകിലേക്ക് നടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം (യെ ലോ ആസാദി, ഡല്‍ഹി പൊലിസ് സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയവയാണ് ഇയാള്‍ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍. അക്രമി ജയ്ശ്രീറാം മുഴക്കിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
[caption id="attachment_811485" align="aligncenter" width="630"] പരുക്കേറ്റ ഷദാബ്[/caption]മന്ത്രിമാരുള്‍പ്പെടെ ഷഹീന്‍ ബാഗിനെ കുറിച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ പുറപ്പെടുവിക്കുന്നതിനിടെയാണ് ഈ സംഭവം.
#WATCH A man brandishes gun in Jamia area of Delhi, culprit has been detained by police. More details awaited. pic.twitter.com/rAeLl6iLd4
— ANI (@ANI) January 30, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."