HOME
DETAILS
MAL
ചിട്ടിക്കമ്പനിയില്‍നിന്ന് രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തു
backup
January 12 2019 | 04:01 AM
ശ്രീകണ്ഠപുരം: അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ശ്രീകണ്ഠപുരത്ത് ചിട്ടി കമ്പനിയില്‍ പൊലിസ് നടത്തിയ പരിശോധനയിന്‍ കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു. കെ.വി.എ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനിയിലാണ് റെയ്ഡ് നടത്തിയത്. ഇതിനു മുന്‍പ് ഈ മേഖലയില്‍ നാലു ചിട്ടി കമ്പനികള്‍ തകര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് പരിശോധന നടത്തിയത്. പാസ് ബുക്കുകള്‍, രേഖകള്‍, 19200 രൂപ എന്നിവയാണ് പിടിച്ചെടുത്തത്. ലൈസന്‍സ് ഹാജരാക്കാന്‍ നടത്തിപ്പുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. മാനേജര്‍ തൃശൂര്‍ സിറ്റിയിലെ ബിജു പിള്ളക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."