HOME
DETAILS

ജിദ്ദ കെഎംസിസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

  
backup
January 30 2020 | 09:01 AM

republic-day-celebration-jeddah-kmcc

    ജിദ്ദ: രാജ്യത്തെ മുസ്‌ലിംകളുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ജീവ ത്യാഗം ചെയ്‌തു നേടിയ സ്വാതന്ത്ര ഇന്ത്യയുടെ മുഴുവൻ ജനങ്ങളെയും വിശ്വാസത്തിലെടുത്തു രാഷ്ട്ര ശിൽപികൾ രൂപം കൊടുത്ത മഹത്തായ ഭരണ ഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപെടുകയും അവകാശങ്ങൾ നിരാകരിക്കുകയും ചെയ്യുമ്പോൾ ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് ഊർജം നൽകാൻ ഓരോ പൗരനും മുന്നോട്ടു വരണമെന്ന് ആഹ്വാനം ചെയ്തു "ഭരണഘടനക്ക് പ്രണാമം ഭരണഘടനയാണ് പ്രമാണം" എന്ന പ്രമേയത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. നാസി ജർമനിക്ക് സമാനമായി വംശീയ വെറിയും ,വർഗീയതയും തീവ്ര ദേശീയതയും, യുദ്ധ വെറിയും പ്രചരിപ്പിച്ചു രാജ്യത്തെ നശിപ്പിക്കാൻ പുറപ്പെട്ട സംഘ് പരിവാർ ശക്തികളെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി ബഹുജന സമരങ്ങൾ ഇനിയും തുടരേണ്ടതുണ്ടന്ന് യോഗം അഭിപ്രായപെട്ടു .
     പ്രസിഡണ്ട് പാളയാട്ട് അഹമ്മദ് അധ്യക്ഷം വഹിച്ച റിപ്പബ്ലിക്ക് ദിനാഘോഷം നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു . ശിഹാബ് താമരക്കുളം ഭരണ ഘടന ആമുഖം സദസിനു ചൊല്ലിക്കൊടുത്തു. റീന ഫാത്തിമ , ഹിബ ഫാത്തിമ, ജിബ്രാ നസ്‌റിൻ , നാജിയ നസ്റിൻ എന്നിവർ റിപ്പബ്ലിക്ക് ഗാനമാലപിച്ചു . ഡോ: ഇസ്മായിൽ മരുതേരി , ബഷീർ വള്ളിക്കുന്ന് , മുസ്തഫ വാക്കാലൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി, അഹമ്മദ് പെരുമ്പിലായ, കുട്ടൻ, ഹുസൈൻ മണ്ണാർക്കാട്, സമദ് മൂർക്കനാട്, മുഹമ്മദ് അലി, എന്നിവർ ഭരണഘടനാ സംരക്ഷണ ഗാനമാലപിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ , നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങൾ ,വിവിധ ഏരിയ, ജില്ലാ, മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു . ചെറിയ കുട്ടികൾ ആലപിച്ച ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾക്ക് അവസാനമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago