പൗരത്വ വിവരശേഖരണത്തിന് നിര്‍ദ്ദേശം നല്‍കിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമായി കൊടുവളളി നഗരസഭ
കൊടുവള്ളി: പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിര്‍ദ്ദേശം നല്‍കിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമായി കൊടുവളളി നഗരസഭ.
നഗരസഭാ ചെയര്‍മാന്‍ അറിയാതെ ഇത്തരമൊരു കത്തയച്ചതിനാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള തീരുമാനിച്ചത്.
നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് മധു, ഹെഡ് ക്ലാര്‍ക്ക് ഹസന്‍കുട്ടി എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിക്കുന്നത്.
അതേ സമയം എന്‍.പി.ആറിനായി വിവരശേഖരണം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കും വരെ സെന്‍സസുമായി സഹകരിക്കേണ്ടെന്നും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണസമതിയാണ് കൊടുവള്ളി നഗരസഭ ഭരിക്കുന്നത്.
എന്നാല്‍ തീരുമാനമെടുത്ത യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുകയായിരുന്നു.
സെന്‍സസ് നടപടികള്‍ക്കായി എന്യുമേറേറ്റര്‍മാരെ വേണമെന്നാവശ്യപ്പെട്ട് ഈ മാസം 21ന് കൊടുവളളി നഗരസഭ സ്‌കൂളുകള്‍ക്ക് കത്തയച്ചിരുന്നു. ഈ കത്തില്‍ സെന്‍സസിന് ഒപ്പം എന്‍.പി.ആര്‍ വിവരശേഖരണവും നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവും റഫറന്‍സായി നല്‍കിയതാണ് വിവാദമായത്. ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."