ഇന്നലെ രേഖപ്പെടുത്തിയത് 37 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്
തൃശൂര്‍: 37 വര്‍ഷത്തിനിടയിലെ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂടാണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലുള്ള കാലാവസ്ഥ താപമാപിനിയില്‍ 39.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
താപനിലയുടെ വ്യത്യാസം സാധാരണയായി ദിവസങ്ങളുടെ ഇടവേളകളിലാണ് സംഭവിക്കുക. എന്നാല്‍ വ്യാഴാഴ്ച 38.2 ഡിഗ്രി രേഖപ്പെടുത്തിയ താപനില വെള്ളിയാഴ്ച 38.5 ആയും ശനിയാഴ്ച 39.2 ഡിഗ്രിയായും കുത്തനെ ഉയരുകയായിരുന്നു.
കാര്‍ഷിക സര്‍വകലാശാല കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ 1980 മുതലുള്ള കണക്കുകളില്‍ ഫെബ്രുവരി മാസത്തില്‍ ഇത്രയേറെ ചൂട് രേഖപ്പെടുത്തിയിട്ടില്ല.
1989ല്‍ രേഖപ്പെടുത്തിയ 38.2 ആയിരുന്നു ഇതുവരെയുള്ള ഫെബ്രുവരിയിലെ റെക്കോര്‍ഡ് താപനില.
ഉഷ്ണക്കാറ്റ് കൂടിയാവുമ്പോള്‍ അനുഭവപ്പെടുന്ന ചൂട് നാല് മുതല്‍ അഞ്ച് ഡിഗ്രി വരെ ഉയര്‍ന്ന് 44 ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഫെബ്രുവരിയില്‍ തന്നെ താപനില ഇത്രയേറെ ഉയര്‍ന്നിരിക്കെ വരും നാളുകളില്‍ ചൂട് ക്രമാതീതമായി ഉയരുമെന്നാണ് വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."