അടുത്ത അധ്യയന വര്‍ഷം മുതല്‍ കൃഷി പാഠ്യവിഷയമാക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
ചാവക്കാട്: പുതിയ തലമുറയെ കാര്‍ഷിക സംസ്‌ക്കാരമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ കൃഷി പാഠ്യവിഷയമാക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍.
ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 129ാം വാര്‍ഷികാചരണവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാറുകളടച്ചതോടെ നിക്ഷേപം ഇറക്കി ലാഭം കൊയ്യുക എന്ന ലക്ഷ്യവുമായി പലരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്നോട്ട് വരികയാണ്. നവോഥാന നേതാക്കള്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയിരുനതിനാലാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഗ്രാമങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ സ്ഥാപിക്കാനിടയായത്.
ഗുരുവും ശിഷ്യനും പരസ്പരം അറിയാനുള്ള അവസരമൊരുക്കുന്ന ഇന്റേണല്‍ അസസ്‌മെന്റ് ഇപ്പോള്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥിയെ തോല്‍പിക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി ആനന്ദന്‍, പ്രതിപക്ഷ നേതാവ് കെ.കെ കാര്‍ത്യായനി, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍.ആര്‍ മല്ലിക, സി.എച്ച് റഷീദ്, എഴുത്തുകാരന്‍ കാക്കശേരി രാധാകൃഷ്ണന്‍, മാനേജര്‍ എം.യു ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പില്‍, പി.ബി അനില്‍കുമാര്‍, രാജി സിദ്ധന്‍, എന്‍,വി മധു, ആര്‍.വി ബഷീര്‍ മൗലവി, കെ.എ വത്സാബേബി, ടി. ദുര്‍ഗാദേവി, സംപ്രീത നികുലേശന്‍, കെ.എസ് ഉദയകുമാര്‍, പി.സി ബെറ്റി, കെ.കെ സുധീരന്‍, പി സുമ, സി.വി ആനന്ദ്, ഷക്കീര്‍ സാഗരിക, കെ.എസ് സരസ്വതി സംസാരിച്ചു.
സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാരായ എം.വി ജയശ്രീ, പി. ഷീല, എന്‍.എല്‍സി മാത്യു എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."