പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധ വിളംബരമായി യു.ഡി.എഫ് മനുഷ്യ ഭൂപടം തീര്‍ത്തു
തിരുവനന്തപുരം: ജനങ്ങലെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ് സംസ്ഥാനത്തെ 12 ജില്ലകളിലും മനുഷ്യ ഭൂപടം തീര്‍ത്തു.
'ചങ്കുറപ്പോടെ ഭാരതം' എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞ് തൂവെള്ള വസ്ത്രവുമായാണ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ പ്രതീകാത്മക ഭൂപടം തീര്‍ത്തത്. പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങള്‍ ഇനിയും വരാനിരിക്കുകയാണ്. അതിനാല്‍ ഈ നടപടി മുളയിലേ നുള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റുവീണ 5.17ന് പരിപാടിയില്‍ ഭരണഘടനാ പ്രതിജ്ഞ ചൊല്ലി. കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഉമ്മന്‍ ചാണ്ടിയും എറണാകുളത്ത് ബെന്നിബെഹ്നാനും പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."