പരുത്തിക്കോട് പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ എ.പി വിഭാഗത്തിന്റെ ശ്രമം
പള്ളിക്കല്‍: പരുത്തിക്കോട് പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കി പള്ളി പൂട്ടിക്കാനുള്ള എ.പി വിഭാഗത്തിന്റെ ശ്രമം വിഫലമായി. 2015 മുതല്‍ മഹല്ലില്‍ ബദല്‍ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന എ.പി വിഭാഗം മഹല്ലില്‍ സംഘര്‍ഷമുണ്ടാക്കി പള്ളി പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആസൂത്രിത നീക്കമാണ് ഇന്നലെ പള്ളിക്കുള്ളില്‍ നടത്തിയ ആക്രമണമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പള്ളിയില്‍ നയരേഖാ ബോര്‍ഡ് വച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രണമത്തിനൊരുങ്ങിയത്. പള്ളികളില്‍ നോട്ടളസ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നത് കമ്മിറ്റി ഭാരവാഹികളാണെന്നിരിക്കെ 60 ഓളം വരുന്ന അക്രമി സംഘം ഇന്നലെ ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെ പള്ളിയുടെ മുന്‍ നിരയിലേക്ക് ഇരച്ചു കയറി ബോര്‍ഡ് വെച്ചതുമായി ബന്ധപ്പെട്ട് ഖതീബിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. ഇതോടെ കമ്മിറ്റി ഭാരവാഹികളും സമസ്ത പ്രവര്‍ത്തകരും ചേര്‍ന്ന് ഖതീബിന് സംരക്ഷണം നല്‍കി അക്രമികളെ പുറത്താക്കാനുള്ള ശ്രമം നടത്തിയതോടെ പള്ളിക്കുള്ളില്‍വച്ച് സംഘര്‍ഷാവസ്ഥക്ക് കളമൊരുങ്ങുകയായിരുന്നു. സമസ്ത പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചതിനാല്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടായില്ല. സംഭവമറിഞ്ഞ് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സൈനുല്‍ ആബിദ്, എ.കെ വിനോദ് കുമാര്‍, ആലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസം സംഘം എത്തിയതോടെയാണ് അക്രമി സംഘം പള്ളിയില്‍ നിന്നും പിന്‍മാറിയത്. പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ഇരു വിഭാഗക്കാരേയും ഇന്ന് ചര്‍ച്ചക്ക് വിളിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."