നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞു
കൊട്ടാരക്കര: നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ തോട്ടിലേക്ക് മറിഞ്ഞു, കാറിലുണ്ടായിരുന്ന സ്ത്രീയടക്കം മൂന്ന് പേര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
അടൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 9.30ന് എം.സി റോഡില്‍ പുലമണ്‍ കുന്നക്കര പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു സംഭവം. അടൂര്‍ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വെട്ടിത്തിരിഞ്ഞ് റോഡ് വശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളത്തിലേക്ക് ചാടി കാറിന്റെ ചില്ലുകള്‍ പൊട്ടിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുക്കുകയായിരുന്നു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യുത പോസ്റ്റ് തകര്‍ത്തു
കഴക്കൂട്ടം: നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റ് തകര്‍ത്തു. കഴക്കൂട്ടം ബസ് സ്റ്റാന്റിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. അപകട സമയത്ത് ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ആള്‍ത്തിരക്കല്ലാതിരുന്നത് വന്‍അപകടം ഒഴിവാക്കി. കാറുടമ വൈദ്യുത ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കിയതിനാലും മറ്റ് അപകടങ്ങള്‍ സംഭവിക്കാത്തതിനാലും പൊലിസ് കേസെടുത്തില്ല. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."