കാണികളെ വിസ്മയിപ്പിച്ച് ആഫ്രിക്കന്‍ അക്രോബാറ്റ് സംഘം
പട്ടാമ്പി : മുന്‍സിപ്പല്‍ ഗ്രൗണ്ടിലെ ജംബൊ സര്‍ക്കസില്‍ കാണികളുടെ കണ്ണും മനസ്സും കീഴടക്കിയത് ഏത്യോപ്യന്‍ സംഘത്തിന്റെ മാസ്മരിക പ്രകടനങ്ങള്‍. 25കാരന്‍ അസമല്‍ ബര്‍ഹെയും 18കാരന്‍ ഇസ്സാന അറഗാവി ബസ്രാത്തും നിമിഷങ്ങള്‍ കൊണ്ടാണ് ഗ്യാലറിയിലെ ആരാധകരെ കയ്യിലെടുത്തത്. ഫുട്ട് ആക്രോബാറ്റും ഹാറ്റ് ജഗ്‌ളിങ്ങുമായിരുന്നു സംഘത്തിന്റെ മാസ്റ്റര്‍പീസ്. പ്രകടനത്തിനായി ആദ്യമായെത്തിയ ഹസ്സന്‍ഹാറ്റ് ജഗ്‌ളിന്റെ വര്‍ണ്ണവലയം തീര്‍ത്തു. എട്ടംഗമുള്ള താന്‍സാനിയന്‍ സംഘത്തിന്റെ അഭ്യാസപ്രകടനങ്ങളും ശ്രദ്ധേയമായി. നാട്ടിനിര്‍ത്തിയ പൈപ്പുകളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന പോള്‍ ആക്രോബാറ്റിക്‌സ് പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഞൊടിയിടയില്‍ കയ്യിലും കാലിലും ബാലന്‍സ് ചെയ്തുള്ള അഭ്യാസപ്രകടനമാണിത്. 18ഓളം വരുന്ന മണിപ്പൂരി കലാകാരന്മാരുടെ അഭ്യാസ പ്രകടനങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ടത്. സര്‍ക്കസ്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം പ്രകടനങ്ങളെന്ന് ജംബൊസര്‍ക്കസ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."