ടൗണ്‍ഹാള്‍ റോഡില്‍ മലിനജലം ഒഴുകുന്നു
കുന്നംകുളം: കുന്നംകുളം പാറയില്‍ ടൗണ്‍ഹാള്‍ റോഡില്‍ മലിനജലം ഒഴുകുന്നു. പരിസരത്തെ ഡ്രൈനേജിലൂടെ വരുന്ന ജലമാണ് റോഡിലേക്കൊഴുകുന്നതെന്നാണ് പരിസരത്തെ വ്യാപാരികള്‍ പറയുന്നത്.
രാവിലെ മനുഷ്യ വിസര്‍ജ്ജമുള്‍പെടെയുള്ളവ റോഡില്‍ അടിഞ്ഞു കൂടിയിരുന്നതായും ജലത്തിലൂടെ ഇവ റോഡിലേക്കൊഴുകിയതായും പറയുന്നു. വിദ്യാര്‍ഥികളും യാത്രക്കാരും ഉള്‍പെടെ നിരവധി പേര്‍ യാത്ര ചെയ്യുന്ന റോഡില്‍ മാലിന്യം ഭയന്ന പലരും വഴിമാറി പോയി. ഇത് വ്യാപാര മേഖലയേയും കാര്യമായി ബാധിച്ചു. കാന കഴിഞ്ഞ ദിവസങ്ങളില്‍ വരണ്ടുണങ്ങിയ നിലയിലായിരുന്നു. പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ അതെല്ലെന്നു വ്യക്തമായി. മേഖലയില്‍ നിന്നുള്ള സെപ്റ്റിക്ക് ടാങ്കില്‍ നിന്നോ മറ്റോ കാനയിലേക്കു ജലം തിരിച്ചുവിട്ടതാകാമെന്നാണു കരുതുന്നത്. പരാതി നല്‍കിയിട്ടും നഗരസഭ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ലെന്നും പരിസരവാസികള്‍ പറയുന്നു.
നഗരസഭാ വിഷയത്തില്‍ നടപടിയെടുത്തില്ലെന്നും ജന ജീവിതത്തെ അതിഗുരുതരമായി ബാധിച്ച വിഷയമായിരുന്നിട്ടു കൂടി ഉദ്യോഗസ്ഥര്‍ ആവശ്യമായ ഗൗരവത്തില്‍ ഇതിനെ സമീപിക്കുന്നില്ലെന്നും കൗണ്‍സിലര്‍ ബീനാലബിനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."