HOME
DETAILS

സഊദിയിൽ നിന്നു പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

  
backup
January 30 2020 | 17:01 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3

ജിദ്ദ:. സഊദിയിൽ നിന്നു ഏറ്റവും കൂടുതൽ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ജനുവരി മുതൽ നവംബർ അവസാനം വരെയുള്ള കാലത്ത് 196.93 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് സഊദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. സഊദിയിൽ നിന്ന് ഏറ്റവുമധികം പെട്രോളിതര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തത് ചൈനയാണ്. സഊദിയുടെ ആകെ പെട്രോളിതര കയറ്റുമതിയുടെ 16.4 ശതമാനവും ചൈനയിലേക്കായിരുന്നു. ചൈന 32.28 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് പതിനൊന്നു മാസത്തിനിടെ സഊദിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇ 26.53 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. സഊദി കയറ്റുമതിയുടെ 13.5 ശതമാനം യു.എ.ഇയിലേക്കായിരുന്നു. പതിനൊന്നു മാസത്തിനിടെ സഊദി അറേബ്യ ഇന്ത്യയിലേക്ക് 12.73 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചു. സഊദി കയറ്റുമതിയുടെ 6.5 ശതമാനം ഇന്ത്യയിലേക്കായിരുന്നു. 2018 ൽ ഇതേ കാലയളവിൽ 12.08 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്.
നാലാം സ്ഥാനത്തുള്ള സിങ്കപ്പുരിലേക്ക് ആകെ പെട്രോളിതര കയറ്റുമതിയുടെ 6.2 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള തുർക്കിയിലേക്ക് 3.6 ശതമാനവും ആറാം സ്ഥാനത്തുള്ള ബെൽജിയത്തിലേക്ക് 3.2 ശതമാനവും ഏഴാം സ്ഥാനത്തുള്ള കുവൈത്തിലേക്ക് 3.1 ശതമാനവും എട്ടാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 2.9 ശതമാനവും ഒമ്പതാം സ്ഥാനത്തുള്ള ബഹ്‌റൈനിലേക്ക് 2.8 ശതമാനവും പത്താം സ്ഥാനത്തുള്ള ഈജിപ്തിലേക്ക് 2.6 ശതമാനവും നടത്തി.
അതേ സമയം 2018 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കയറ്റുമതി 8.7 ശതമാനം തോതിൽ കുറഞ്ഞു. 2018 ആദ്യത്തെ പതിനൊന്നു മാസത്തിനിടെ 215.65 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ സഊദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ കയറ്റുമതിയിൽ 18.72 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  30 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago