കുന്നംകുളം ബസ് സ്റ്റാന്‍ഡ്: സര്‍ക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചെന്ന് ചെയര്‍പേഴ്‌സന്‍
കുന്നംകുളം: കുന്നംകുളത്തിന്റെ സ്്വപന പദ്ധതിയായ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചതായി ചെയര്‍പേഴ്‌സന്‍ അറിയിച്ചു. നവംബറില്‍ ഉദ്ഘാടനം കഴിഞ്ഞ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് സാങ്കേതിക അനുമതി ഇനിയും ലിച്ചിട്ടില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സുപ്രഭാതം പുറത്തു വിട്ടിരുന്നു.
സാങ്കേതിക അനുമതിയില്‍ ഒപ്പുവെക്കേണ്ട ചീഫ് എന്‍ജിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായതാണ് അനുമതി വൈകാന്‍കാരണമായതെന്ന് നഗരസഭ വിശദീകരണം നല്‍കിയെങ്കിലും വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൃശൂര്‍ എന്‍ജീനയറിങ് കോളജില്‍നിന്നും തയാറാക്കിയ സാങ്കേതിക ഫയല്‍ പൊതുമരാമത്തിന്റെ കോഴിക്കോട്ടെ സൂപ്രണ്ട് എല്ലാം നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് തിരുവനന്തപുരത്തെ ചീഫ് എന്‍ജീനീയിറിങ് ഓഫീസിലെത്തിയിരുന്നുവെന്നും ഒപ്പിടുവാന്‍ തീരുമാനിച്ച ദിവസം ഈ ഉദ്യോഗസ്ഥന് ഹൃദയസംബന്ധമായ അസുഖം പിടിപെടുകയും ചീഫ് എന്‍ജിനീയറുടെ ചുമതല ഡെപ്യൂട്ടി എന്‍ജിനീയര്‍ക്ക് കൈമാറുകയും ചെയ്തുവെന്നും ഫയലില്‍ ഡെപ്യൂട്ടി എന്‍ജിനീയറുടെ ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമാണെന്നതാണ് അനുമതി െൈവകാന്‍ കാരണമായതെന്നും നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ രണ്ട് മാസം മുന്‍പ് നിര്‍മാണോദ്ഘാടനം നടത്തുകയും 2018 നവംബറില്‍ നിര്‍മാണമാരംഭിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് ജനുവരി പകുതിയായിട്ടും സാങ്കേതിക അനുമതി ലഭ്യമായിട്ടില്ലെന്നും നിര്‍മാണകമ്പനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്നുമുള്ള വാര്‍ത്തയെ തുര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വിഷയം വലിയതോതില്‍ പ്രതിഷേധത്തിന് വഴി ഒരുക്കിയതോടെ ചെയര്‍പഴ്‌സനും, ഉദ്ധ്യോഗസ്ഥരും കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോയി. ഏറെ പണിപെട്ടാണ് അസുഖ ബാധിതനായ ചീഫ് എന്‍ജിനീയറെ കൊണ്ട് ഒപ്പിടീച്ചതെന്നാണ് പറയുന്നത്.വൈകീട്ട് നാലോടെ അനുമതി പത്രം ഒപ്പിട്ട് ലഭിച്ച ഉടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇത് സംമ്പന്ധിച്ച പ്രസ്താവനയും നഗരസഭ പുറത്തുവിട്ടു. കുന്നംകുളത്തിന്റെ സ്്വപന പദ്ധതിയെന്ന് വിശേഷിക്കപെടുന്ന ബസ്സ്റ്റാന്‍ഡ് നിര്‍മാണം മൂന്നാം തവണയാണ് നവംബറില്‍ തറക്കില്ലിട്ടത്. നിര്‍മാണം ഏല്‍പിക്കാന്‍ തൂരുമാനിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഒരു വര്‍ഷത്തിനകം പ്രവര്‍ത്തിപൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ സാങ്കേതി അനുമതി കൂടി അന്ന് ലഭ്യമായിരുന്നില്ലെന്ന വിവരം പുറത്തു പറഞ്ഞിരുന്നില്ല. അനുമതിക്ക് ശേഷം മാത്രമേ കരാറുകരുനുമായി ധാരണപത്രം ഒപ്പിടാനും പ്രവൃത്തി ഏല്‍പിക്കാനും കഴിയൂ. ജനുവരി ആയിട്ടും സാങ്കേതി അനുമതി ലഭിക്കാതിരുന്നതോടെയാണ് സംഭവം വാര്‍ത്തയായത്.
സാങ്കേതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ കാരറുകാരുമായി ധാരണ പത്രം ഒപ്പിട്ട് ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."