HOME
DETAILS
MAL
കടലോര ദേശീയ പാത തകര്‍ച്ചാ ഭീഷണിയില്‍
backup
June 12 2016 | 22:06 PM
കൊല്ലം: മണ്‍സൂണ്‍ ശക്തമായതോടെയുണ്ടയ കടലാക്രമണത്തില്‍ കൊല്ലത്തേയും പരവൂരിനേയും ബന്ധിപ്പിക്കുന്ന കടലോര ദേശീയ പാത തകര്‍ച്ചാ ഭീഷമിയിലായി.
കടലാക്രമണം രൂക്ഷമായതോടെ കടല്‍ഭിത്തികളും മറ്റും തകര്‍ന്ന് റോഡിന്റെ കടലിനോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞു താണ് റോഡ് കടലിലേക്ക് പതിക്കാവുന്ന നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതവും ദുര്‍ഘടമായി.
എംആര്‍ ആശുപത്രി പരിസരം, കളത്തുംപാട്, സെന്റ് തോമസ് കുരിശടി, ചാനാട്ടഴികം, തത്തക്കളി, കുരിശുംമൂട്, ഗാര്‍ഫില്‍ നഗര്‍, കാക്കത്തോപ്പ് എന്നിവിടങ്ങളിലെ കടല്‍ഭിത്തികള്‍ തകര്‍ന്ന് നിലയിലാണ്. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഈ പാത തന്നെ ഇല്ലാതാകുമെന്ന് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."