HOME
DETAILS

ജില്ലയിലെ ചൂളകള്‍ നിയന്ത്രിക്കുന്നത് അയല്‍ജില്ലകളിലെ ലോബികള്‍

  
backup
February 26 2017 | 00:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%82%e0%b4%b3%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4

 

കുഴല്‍മന്ദം : ജില്ലയിലെ കര്‍ഷകരില്‍ നിന്നും തുച്ഛമായ തുകയ്ക്ക് ഭൂമി പാട്ടത്തിനെടുത്ത് ലാഭം കൊയ്യുന്നത് അയല്‍ ജില്ലകളിലെ ഭൂമാഫിയ തലവന്മാരെന്ന് ആരോപണം. അനധികൃത ഇഷ്ടികചൂളകളില്‍ റവന്യൂ സംഘം പരിശോധന നടത്തുമ്പോള്‍ തടസ്സം നില്‍ക്കുന്നവര്‍ ജില്ലയിലെ കര്‍ഷകരല്ലെന്നും പകരം ഭൂമി പാട്ടത്തിനെടുത്ത് വന്‍തുക തട്ടുന്ന സംഘങ്ങളെന്നുമാണ് ലഭിക്കുന്ന വിവരം. ജില്ലാ കളക്ടറും റവന്യൂ സംഘവും അനധികൃത ചൂളകളിലെ കുടിവെള്ളം ദുരുപയോഗം തടയുന്നതിനും മറ്റും നടത്തിയ പരിശോധനയിലാണ് സംഘത്തെ എതിര്‍ക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എത്തിയത് പ്രദേശവാസികളല്ലെന്ന് വ്യക്തമായത്. ഇവര്‍ക്കെതിരെ കേസെടുക്കുന്നതും ദുഷ്‌ക്കരമാണ്.
പലരും നല്‍കുന്ന വിലാസങ്ങള്‍ പലപ്പോഴും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിസ്സാര തുക മുന്‍കൂര്‍ നല്‍കി രേഖകള്‍ നിര്‍മ്മിച്ച് കര്‍ഷകരെയും ജില്ലയിലെ ഭൂ ഉടമകളെയും വഞ്ചിച്ച് കേസില്‍ കുടുക്കുന്നവര്‍ പലരും പിന്നീട് പ്രത്യക്ഷപ്പെടാറില്ലെന്നും കണ്ടെത്തി. ചൂള നടത്തുന്നതും തൊഴിലാളികളെ എത്തിക്കുന്നതും അന്യജില്ലകളില്‍ നിന്നുള്ള മാഫിയകളാണ്. തൊഴിലാളികളായെത്തുന്നതും അന്യസംസ്ഥാനക്കാര്‍ തന്നെ.
തുച്ഛമായ തുക മുന്‍കൂര്‍ നല്‍കിയാണ് തൊഴിലാളി സംഘങ്ങളെ ഇവര്‍ എത്തിക്കുന്നതെന്നും വ്യക്തമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ അരദിവസത്തെ കൂലിയായിരുന്നു പങ്കെടുത്ത തൊഴിലാളികള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടറെ തടയാനും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാകളക്ടറും സംഘവും അനധികൃത ചൂള പിടിച്ചെടുക്കാന്‍ എത്തിയപ്പോള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതും പ്രദേശവാസിയായിരുന്നില്ലെന്നാണറിയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ബോധവത്കരണവും ജലസരക്ഷണ മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ആവശ്യമുയരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago